ഹൈദരാബാദ്:ആന്ധ്രയില്‍ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീകൊളുത്തി കലാപകാരികള്‍. പുതുതായി രൂപീകരിച്ച കൊനസീമ എന്ന ജില്ലയുടെ പേരിനൊപ്പം ബി.ആര്. അംബേദ്കറുടെ പേര് ചേര്‍ത്ത് പുതിയ പേരിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കലാപപം.
കൊനസീമയ്ക്ക് ബി.ആര്. അംബേദ്കറുടെ പേര് കൂടി ചേര്‍ത്ത് ബി.ആര്. അംബേദ്കര്‍ കൊനസീമ എന്ന പുതിയ പേരിടുന്നതിനെതിരെയാണ് കലാപം. മന്ത്രിയെയും കുടുംബത്തെയും പൊലീസ് കലാപകാരികളില്‍ നിന്നും രക്ഷിച്ചു. ഒരു പൊലീസ് വാഹനവും വിദ്യാഭ്യാസസ്ഥാപനത്തിന്റെ ബസും അക്രമികള്‍ കത്തിച്ചു.
“ബി.ആര്. അംബേദ്കറുടെ പേരിടുന്നതില്‍ അഭിമാനിക്കുന്നതിന് പകരം കലാപമുണ്ടാക്കാനായിരുന്നു ശ്രമം. 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും”- ആഭ്യന്തരമന്ത്രി തനേതി വനിത പറയുന്നു.
ഈസ്റ്റ് ഗോദാവരി പ്രദേശത്ത് നിന്നും കൊനസീമ എന്ന പുതിയ ജില്ല രൂപീകരിച്ചത് ഏപ്രില്‍ നാലിനാണ്. കഴിഞ്ഞ ആഴ്ചയാണ് ഈ ജില്ലയുടെ പേരിനൊപ്പം ഇന്ത്യയുടെ ഭരണഘടനാശില്പി അംബേദ്കറുടെ പേര് കൂടി ചേര്‍ത്ത് അംബേദ്കര്‍ കൊനസീമ എന്ന പുതിയ പേരിടുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ സാധന സമിതി എന്ന സംഘടനയാണ് ആദ്യം രംഗത്തെത്തിയത്. ചൊവ്വാഴ്ച ഈ സമിതി സംഘടിപ്പിച്ച പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: