ന്യൂദല്‍ഹി: കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ കുട്ടി നടത്തിയ കൊലവിളി മുദ്രാവാക്യം ഭാരതം ഒരു വലിയ സാമൂഹ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയെന്ന് കശ്മീരി ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രി.
പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ കുട്ടി നടത്തുന്ന കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ സഹിതമാണ് വിവേക് അഗ്നിഹോത്രി ട്വിറ്റിലൂടെയാണ് പ്രതികരിച്ചത്. “ഇതാ കേരളത്തില്‍ പുതിയൊരു റാലിവ്, ഗാലിവ്, ചാലിവ്”- വിവേക് അഗ്നിഹോത്രി കുറിയ്ക്കുന്നു.
പണ്ട് കശ്മീരില്‍ ജിഹാദികള്‍ മുഴക്കിയ മുദ്രാവാക്യമാണ് റാലിവ്, ഗാലിവ്, ചാലിവ്. കശ്മീരിലെ ഹിന്ദുക്കള്‍ക്ക് മുന്നില്‍ പാകിസ്ഥാനില്‍ നിന്നെത്തിയ തീവ്രവാദികള്‍ മുഴക്കിയ മുദ്രാവാക്യമായിരുന്നു ഇത്. മൂന്ന് പോംവഴികളാണ് കശ്മീരി ഹിന്ദുക്കള്‍ക്ക് മുന്പില് അന്ന് പാകിസ്ഥാനിലെ തീവ്രവാദികള്‍ വെച്ചത്- ഒന്നുകില്‍ ഇസ്ലാമിലേക്ക് മാറുക(റാലിവ്), അതല്ലെങ്കില്‍ നശിക്കുക (ഗാലിവ്) അതല്ലെങ്കില്‍ കശ്മീര്‍ വിട്ട് പലായനം ചെയ്യുക (ചാലിവ്). ഇതേ റാലിവ്, ഗാലിവ്, ചാലിവ് ആണ് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിലെ മുദ്രാവാക്യത്തിലൂടെ മുഴങ്ങിയതെന്നാണ് വിവേക് അഗ്നി ഹോത്രി ട്വിറ്റര്‍ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചത്.
“കശ്മീര്‍ എന്നത് ഇപ്പോള്‍ കശ്മീരില്‍ മാത്രല്ല. ഇത് മതേതര ഇന്ത്യയുടെ ഒരു മാനസികാവസ്ഥയാണ്. ഇത് ഉടനെ നിര്‍ത്തിയില്ലെങ്കില്‍, ഭാരതം ഒരു വലിയ സാമൂഹ്യപ്രതിസന്ധിയിലേക്ക് പോയേക്കും. “- വിവേക് അഗ്നിഹോത്രി പറയുന്നു. കേരളഫയല്‍സ് ഒരുങ്ങുകയാണെന്ന സൂചന നല്കി കേരളഫയല്‍സ് എന്ന ഹാഷ് ടാഗും വിവേക് അഗ്നിഹോത്രി പങ്കുവെയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: