ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 മേയ് 26ന് ചെന്നൈ സന്ദര്‍ശിക്കും. ജെ.എല്‍.എന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഏകദേശം 31,400 കോടിയിലധികം വരുന്ന 11 പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
പശ്ചാത്തലസൗകര്യ വികസനം അഭിവൃദ്ധിപ്പെടുത്തുന്നതിനും ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനും മേഖലയിലെ സുഗമമായ ജീവിതത്തിന് ഉത്തേജനം നല്കുന്നതിനുമുള്ള മുന്നോട്ടുള്ള ഒരു ചുവടുവെപ്പിന്റെ ഭാഗമായി, പ്രധാനമന്ത്രി ചെന്നൈയില്‍ 31,400 കോടിയിലധികം രൂപ ചെലവുവരുന്ന 11 പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
മേഖലയിലെ സാമൂഹികസാമ്പത്തിക അഭിവൃദ്ധി ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ പരിവര്‍ത്തനപരമായ സ്വാധീനം ചെലുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ പദ്ധതികള്‍ സഹായകരമാകും. ചെന്നൈയില്‍ 2900 കോടി രൂപയിലേറെ ചെലവുവന്ന അഞ്ച് പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. 75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മധുരതേനി (റെയില്‍വേ ഗേജ് മാറ്റല്‍ പദ്ധതി), 500 കോടിയിലേറെ രൂപചെലവഴിച്ച് നിര്‍മ്മിച്ച പദ്ധതി എത്തപ്പെടലിന് സൗകര്യമൊരുക്കുകയും മേഖലയിലെ വിനോദസഞ്ചാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.
താംബരത്തിനും ചെങ്കല്‍പട്ടിനുമിടയില്‍ 590 കോടിയിലധികം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൂന്നാം റെയില്‍വേ ലൈന്‍ കൂടുതല്‍ സബര്‍ബന്‍ സര്‍വീസുകളുടെ നടത്തിപ്പിന് സൗകര്യമൊരുക്കുകയും, അങ്ങനെ കൂടുതല്‍ തെരഞ്ഞെടുക്കല്‍ (ഓപ്ഷന്) വാഗ്ദാനം ചെയ്യുകയും യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ആവാസ് യോജനനഗരം പദ്ധതിക്ക് കീഴില്‍ 116 കോടി രൂപ ചെലവില്‍ ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 1152 വീടുകളുടെ ഉദ്ഘാടനപരിപാടിക്കും സാക്ഷ്യം വഹിക്കും. 28,500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആറ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: