Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ മതഭീകരരുടെ അഴിഞ്ഞാട്ടം

ഹിന്ദുക്കളെയും ക്രൈസ്തവരെയും കൊലപ്പെടുത്തുമെന്നും, മരണാനന്തര കര്‍മങ്ങള്‍ക്കുള്ള വസ്തുക്കള്‍ കരുതിവച്ചോളാനുമാണ് പരേഡില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മുദ്രാവാക്യത്തിലൂടെ ഭീഷണി മുഴക്കുകയുണ്ടായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 24, 2022, 05:00 am IST
in Editorial

ജനങ്ങള്‍ക്കുണ്ടായ ആശങ്ക ശരിവയ്‌ക്കുന്നതാണ് ആലപ്പുഴ നഗരത്തില്‍ മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പരേഡും സമ്മേളനവും. കൊച്ചുകുട്ടികളെക്കൊണ്ടു പോലും കൊലവിളി മുദ്രാവാക്യം വിളിപ്പിക്കുകയും, നേതാക്കള്‍ മതവിദ്വേഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തതിലൂടെ ഈ സംഘടനയുടെ തനിനിറം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കളെയും ക്രൈസ്തവരെയും കൊലപ്പെടുത്തുമെന്നും, മരണാനന്തര കര്‍മങ്ങള്‍ക്കുള്ള വസ്തുക്കള്‍ കരുതിവച്ചോളാനുമാണ് പരേഡില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ മുദ്രാവാക്യത്തിലൂടെ ഭീഷണി മുഴക്കുകയുണ്ടായി. മതവെറി നിറയുന്ന ഇത്തരം കൊലവിളികള്‍ നടത്താന്‍ കൊച്ചുകുട്ടികളെ ഉപയോഗിച്ചു എന്നത് അത്യന്തം ഗൗരവമായി കാണേണ്ട കാര്യമാണ്. നിയമം എതിരായിരിക്കെ ഇതിനൊക്കെ തങ്ങള്‍ക്ക് അവകാശവും അധികാരവുമുണ്ടെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കരുതുന്നത്. വിദ്യാര്‍ത്ഥികളെ വെയിലത്ത് അണിനിരത്താന്‍പോലും നിയമം അനുവദിക്കുന്നില്ല. ചില വിദ്യാലയങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രകടനത്തില്‍ പങ്കെടുപ്പിച്ചതിനെതിരെ കോടതിയില്‍ കേസുകള്‍ വരികയുണ്ടായി.  ഈ പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റേത് ബാലാവകാശ ലംഘനവും, കുട്ടികളെ മതഭീകരവാദത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്ന നടപടിയാവുന്നത്. ഇതിനെതിരെ കേസെടുക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണ്.  

ഇസ്ലാമിക ഭീകരവാദികള്‍ക്ക് കേരളത്തിലെ ഇടതുപക്ഷഭരണത്തിന്റെ സംരക്ഷണം ലഭിക്കുന്നു എന്നതിന്റെ തെളിവാണ് ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരേഡവും കൊലവിളിയും. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മതഭീകര സംഘടനകളാണെന്ന് അടുത്തിടെ ഹൈക്കോടതി പോലും നിരീക്ഷിച്ചതാണ്. ഈ സംഘടനകളെ നിയമം മൂലം നിരോധിക്കേണ്ടതാണെന്ന സൂചനയും നല്‍കുകയുണ്ടായി. മതത്തിന്റെ പേരില്‍ ഒന്നിനു പുറകെ ഒന്നായി നിരവധി അരുംകൊലകളാണ് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ നടത്തിയിട്ടുള്ളത്. ഈ സംഘടനയുടെ നിരവധി നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളുമാണ്. രാജ്യത്ത് മതധ്രുവീകരണം സൃഷ്ടിക്കാനും, വര്‍ഗീയ കലാപങ്ങള്‍ കുത്തിപ്പൊക്കി അസ്ഥിരത വളര്‍ത്താനും ശ്രമിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുപോരുകയാണ്. ഈ സാഹചര്യത്തിലാണ് ക്രമസമാധാനം തകര്‍ക്കുകയും, സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പരേഡിന് ആലപ്പുഴയില്‍ അനുമതി നല്‍കരുതെന്ന് സമാധാനകാംക്ഷികള്‍നിന്ന് ആവശ്യമുയര്‍ന്നത്. എന്നാല്‍ പോലീസിന്റെ എതിര്‍പ്പുപോലും അവഗണിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുകയാണുണ്ടായത്. ജനവികാരത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ മതഭീകരവാദികളെ പ്രീണിപ്പിക്കാനും വോട്ടുബാങ്കിനെ സ്വാധീനിക്കാനുമുള്ള നടപടികളാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും എടുത്തുപോരുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഇടതു-വലതു മുന്നണികളുടെ ഭരണമാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. ന്യൂനപക്ഷ വോട്ടുബാങ്ക് അനുകൂലമാക്കാന്‍ മതഭീകരവാദികളുടെ താളത്തിനു തുള്ളാന്‍ പോലും പിണറായി സര്‍ക്കാര്‍ മടിക്കുന്നില്ല എന്നതിനു തെളിവാണ് വാഹനഗതാഗതം പോലും മുടക്കി ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ പരേഡ് നടത്താന്‍ അനുവദിച്ചത്. കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നപ്പോഴും മതവിദ്വേഷം  ആളിക്കത്തിക്കുന്ന പ്രസംഗങ്ങള്‍ നടന്നപ്പോഴും ആലപ്പുഴയില്‍ പോലീസുകാര്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ടി വന്നു എന്നത് വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് സമൂഹത്തെ നയിക്കുക. ലോകത്തിലേക്ക് വച്ചുതന്നെ മയക്കുമരുന്ന് വില്‍പ്പന വലിയ തോതില്‍ നടക്കുന്ന ഒരിടമായി കേരളം മാറിയിരിക്കുകയാണ്. ഇതിന്റെ ഇടപാ

ടുകാരില്‍ ബഹുഭൂരിപക്ഷവും മതഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ടവരാണ്. ആഗോള ഇസ്ലാമിക ഭീകരവാദം ഫണ്ടു കണ്ടെത്തുന്നത് മയക്കുമരുന്ന് കടത്തിലൂടെയാണെന്ന വസ്തുത പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ രണ്ട് ബോട്ടുകളില്‍നിന്ന് പിടികൂടിയ സഹസ്രകോടികള്‍ വിലവരുന്ന മയക്കുമരുന്നിന്റെ ഉറവിടം പാകിസ്ഥാനാണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരിക്കുന്നു. കേരളത്തിലെ മതഭീകരവാദികള്‍ പണമൊഴുക്കുന്നത് ഇത്തരം ഇടപാടുകളിലൂടെയാണെന്ന ധാരണ പ്രബലമാണ്. സംസ്ഥാന ഭരണകൂടവും ഭീകരവാദികളും കൂട്ടാളികളെപ്പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ എന്‍ഐഎ, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുതലായ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തവും ഫലപ്രദവുമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Tags: keralaterrorismപോപ്പുലര്‍ ഫ്രണ്ട്കേരള സര്‍ക്കാര്‍alappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.