ചെന്നൈ:ഇന്ധനവില അടിയന്തരമായി കുറയ്ക്കാന്‍ ഡിഎംകെ സര്‍ക്കാരിനും മുഖ്യമന്ത്രി സ്റ്റാലിനും അന്ത്യശാസനം നല്കി ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. അടുത്ത 72 മണിക്കൂറിനുള്ളില്‍ വില കുറച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അണ്ണാമലൈ ഞായറാഴ്ച താക്കീത് നല്കി.
“ഡിഎംകെ പാര്‍ട്ടി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ യഥാക്രമം അഞ്ച് രൂപിയും നാല് രൂപയും വീതം കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പാചകവാതക സിലിണ്ടറിന് 100 രൂപ വെച്ച് കുറയ്ക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയും ഈ രണ്ട് വാഗ്ദാനങ്ങളും പാലിക്കാതെ നിലനില്ക്കുന്നു. ഞങ്ങള്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ്.”- കെ. അണ്ണാമലൈ ട്വിറ്ററില്‍ കുറിയ്ക്കുന്നു.
അടുത്ത 72 മണിക്കൂറില്‍ വില കുറച്ചില്ലെങ്കില്‍ ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചു ചെയ്യുമെന്നാണ് അണ്ണാമലൈയുടെ താക്കീത്.
കഴിഞ്ഞ ദിവസമാണ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ധനത്തിനുള്ള എക്സൈസ് തീരുവ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതുവഴി ലിറ്ററിന് പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയും വീതം കുറഞ്ഞിരുന്നു.
എന്നാല്‍ ഇതിനിടയില്‍ തമിഴ്നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന് കേന്ദ്രത്തിനെതിരെ ഒട്ടേറെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രം ഭാഗികമായി മാത്രമാണ് ഇന്ധനത്തിന് നികുതി കുറച്ചതെന്നായിരുന്നു ഒന്നാമത്തെ വിമര്‍ശനം. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്ന് പ്രതീക്ഷിക്കുന്നത് ന്യായമല്ലെന്നും പളനിവേല്‍ ത്യാഗരാജന് അഭിപ്രായപ്പെട്ടിരുന്നു. ഇന്ധനത്തിനുള്ള തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച ചെയ്തില്ലെന്നും പളനിവേല്‍ ത്യാഗരാജന് വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ 2021 നവമ്പറില്‍ നടത്തിയ നികുതിയിളവ് കാരണം സംസ്ഥാനത്തിന് ഇപ്പോഴേ 1000 കോടി നഷ്ടപ്പെട്ടിരിക്കുകയാണെന്നും പളനിവേല്‍ ത്യാഗരാജന് കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: