പാലക്കാട്: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കൊച്ചു കുട്ടിയെക്കൊണ്ട് മറ്റു മതവിശ്വാസികള്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ മറുപടിയുമായി സന്ദീപ് വാര്യര്‍. തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചയാള്‍ കുട്ടിക്ക് ഇത് ഇന്ത്യയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.
“അരിയും മലരും വാങ്ങി കാത്തിരിക്കാന്‍ ഹിന്ദുക്കള്‍ക്കും കുന്തിരിക്കം വാങ്ങി കാത്തിരിക്കാന്‍ െ്രെകസ്തവര്‍ക്കും മുന്നറിയിപ്പ് തന്ന ശേഷം തങ്ങള്‍ കാലന്മാര് ആണെന്നും ആ കുട്ടി വിളിച്ച് പറയുന്നുണ്ട് . തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചവന്‍ താഴത്തിറക്കി ആ കുട്ടിക്ക് പറഞ്ഞ് കൊടുക്കണം. ‘ഇത് ഇന്ത്യയാണ് . നമ്മടെ പരിപ്പൊന്നും ഇവിടെ വേവില്ല”. സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കൊലവിളിക്കെതിരെ കടുത്ത പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്. സംഭവത്തിനെതിരെ കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ട് അടക്കമുള്ളവര്‍ രംഗത്തുവന്നു. അറേബ്യായുടെ മണ്ണില്‍നിന്ന് മുസ്ലീമല്ലാത്ത യഹൂദരെയും ക്രിസ്ത്യാനികളെയും പുറത്താക്കും എന്ന ഏഴാം നൂറ്റാണ്ടിലെ പ്രവാചക ശബ്ദത്തിന്റെ പ്രതിധ്വനിയാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നതെന്നും അദേഹം പ്രതികരിച്ചു. ഇത് കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളുടെ നിഷ്കളങ്കതയില്‍നിന്ന് ഉയര്‍ന്നു വരുന്ന ഒരു ദീര്‍ഘ ദര്‍ശനമല്ല. തികച്ചും സര്‍വ്വാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദപ്പെട്ടവര്‍ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: