കൊച്ചി: സോളിഡാരിറ്റി സംസ്ഥാന സമ്മേളന റാലിയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായത് മണിക്കൂറുകളോളം നീണ്ടു നിന്ന ഗതാഗത കുരുക്ക്. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് നടത്തിയ റാലിയാണ് എറണാകുളം നഗരത്തെ അപ്പാടെ കുരുക്കിയത്. വിവിധ ജില്ലകളില്‍ നിന്നായി ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്.
സംസ്ഥാന സമ്മേളനം നടക്കുന്ന സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ടൗണ്‍ഹാള്‍ ചുറ്റി സമ്മേളനവേദിയില്‍ തന്നെ റാലി അവസാനിക്കുകയായിരുന്നു. ഇതോടെ തൃപ്പൂണിത്തുറ, കാക്കനാട്, ആലുവ, പള്ളുരുത്തി, ഫോര്‍ട്ട് കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് എറണാകുളത്തിലേയ്ക്ക് പോകാനാവാതെ കുടുങ്ങുകയായിരുന്നു. കൂടാതെ വിദൂര ജില്ലകളില്‍ നിന്നെത്തിയവരുടെ എയര്‍ബസ് പോലുള്ള വാഹനങ്ങള്‍ ഇടറോഡുകളിലടക്കം പാര്‍ക്ക് ചെയ്തത് കുരുക്കിന്റെ ആക്കം കൂട്ടി.
ഗതാഗതം നിയന്ത്രിക്കുന്നതിനായി പോലീസിനെ ഏര്പ്പെടുത്തയിരുന്നെങ്കിലും ആയിരങ്ങള്‍ റാലിക്കുവേണ്ടി നിരത്തില്‍ ഇറങ്ങിയതോടെ നഗരത്തിലെ ഗതാഗത സംവിധാനം പൂര്‍ണ്ണമായി പരാജയപ്പെടുകയായിരുന്നു. മണിക്കൂറുകളോളം ഗതാഗത കുരുക്കില്‍ കിടന്നതിന് ശേഷം റാലി അവസാനിച്ചതോടെയാണ് റോഡിലെ വാഹനങ്ങള്‍ക്ക് നീങ്ങാനായത്. പ്രദേശത്തെ ചെറു റോഡുകളുടേയും സ്ഥിതി വിഭിന്നമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: