കുടക്: കര്‍ണ്ണാടകത്തില്‍ മതപരിവര്‍ത്തനം തടയുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി നിയമമാക്കിയ മെയ് 17ന് തന്നെ കുടുങ്ങിയത് ക്രിസ്തുമതത്തിലേക്ക് 1000 ആദിവാസികളെ മതംമാറ്റിയ കേരള ദമ്പതികള്‍. കർണാടകയിലെ മടിക്കേരി മേഖലയിലെ 1000 ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്ത പാസ്റ്റര്‍ വി. കുര്യച്ചൻ (62), സെലീനാമ്മ (57) എന്നീ മലയാളി ദമ്പതികളാണ് . കുട്ട എന്ന സ്ഥലത്ത് വെച്ച് പൊലീസ് പിടിയിലായത്.
ഇരുവരും മാനന്തവാടി സ്വദേശികളാണ്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 295 എ (മനുപൂര്‍പ്പം ദുരുദ്ദേശ്യത്തോടെ എതെങ്കിലും വിഭാഗത്തിന്റെ മതവിശ്വാസത്തെ അപമാനിച്ച് അവരുടെ മതവികാരം വ്രണപ്പെടുത്തുക) എന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. കൊടക് ജില്ലയിലെ കാപ്പി എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന ആയിരം ഹിന്ദുക്കളിലധികം പേരെയാണ് അനധികൃതമായി ഇവര്‍ ക്രിസ്തുമതത്തിലേക്ക് മാറ്റിയത്.
മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം വന്നെങ്കിലും ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാളെ ഒരു പക്ഷെ മതപരിവര്‍ത്തനം തടയാനുള്ള നിയമപ്രകാരവും കേസെടുത്തേക്കും. മെയ് 17 ചൊവ്വാഴ്ചയാണ് മതപരിവര്‍ത്തനം തടയുന്ന കര്‍ണ്ണാടക റൈറ്റ്സ് ടു ഫ്രീഡം ഓഫ് റിലിജ്യന്‍ ഓര്‍ഡിനന്‍സിന് കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് സമ്മതം നല്‍കിയത്. ഈ ഓര്‍ഡിനന്‍സ് എല്ലാ സാഹചര്യങ്ങളിലുമുള്ള മതപരിവര്‍ത്തനം തടയുന്നു. മതപരിവര്‍ത്തനക്കുറ്റങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും 25000 രൂപ വരെ പിഴയുമാണ് നല്‍കുക. പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായത്തില്‍നിന്നുള്ള വ്യക്തികളെയും മതം മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കും. 50,000 രൂപ പിഴയും നല്‍കും.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഈ ദമ്പതികളെ പിടികൂടിയത്. കര്‍ണ്ണാടകയിലെ കൊടക് ജീല്ലയില്‍ മഞ്ചല്ലി ഗ്രാമത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ചിലരെ മതം മാറ്റാന്‍ എത്തിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. ഉടനെ പൊലീസ് എത്തി അവരെ അറസ്റ്റ് ചെയ്തു.
പണിയരാവര മുത എന്ന ആദിവാസിയെയും അയാളുടെ കുടുംബത്തെയും ബൈബിള്‍ നല്‍കി പ്രാര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ പിടികൂടിയത്. ആദിവാസി മുതയും ഭാര്യയും പാസ്റ്ററും ഭാര്യയും തങ്ങളെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായി കാണിച്ച് പരാതി എഴുതി നല്‍കി. നേരത്തെ ഇവരുടെ മരുമകനെയും മരുമകളെയും ഇതേ രീതിയില്‍ മതപരിവര്‍ത്തനം നടത്തിയതായും മുത്തു പറയുന്നു.
തങ്ങള്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ച് സൂചന ലഭിച്ചയുടന്‍ മുത്തയുടെ വീട്ടിലേക്ക് കുതിക്കുകയായിരുന്നുവെന്ന് ഹിന്ദു സംഘടനയുടെ പ്രവര്‍ത്തകനായ സാജന്‍ ഗണപതി ടെലഗ്രാഫ് പത്രത്തോട് പറയുന്നു. “ദമ്പതികള്‍ മതപരിവര്‍ത്തനത്തിന് തയ്യാറായി എത്തി. അവര്‍ നേരത്തെ മതപരിവര്‍ത്തനം നടത്തിയവരുടെ ലിസ്റ്റും കിട്ടിയിരുന്നു. അത് ഞങ്ങള്‍ പൊലീസിനെ ഏല്‍പിച്ചു”- സാജന്‍ ഗണപതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: