തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് പത്ത് രൂപയും ഡീസലിന് എട്ടുരൂപയും നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാന്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജനദ്രോഹനയത്തില്‍ നിന്നും സംസ്ഥാനം പിന്മാറിയില്ലെങ്കില് ബിജെപി ശക്തമായ പ്രതിഷേധം നടത്തും.
മറ്റു സംസ്ഥാനങ്ങള്‍ എല്ലാം കേരളത്തേക്കാള്‍ കുറഞ്ഞ നികുതി ഈടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ള നടത്തുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും സംസ്ഥാനം നികുതി കുറച്ചിരുന്നില്ല. നികുതി കുറച്ച് ബസ് ടാക്സി ചാര്‍ജ് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: