തിരുവനന്തപുരം: പാര്‍ലമെന്റിറി കാര്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ പിന്‍വാതില്‍ നിയമനത്തിനെതിരെ ഉറച്ചനിലപാടുകള്കൊണ്ട് ശ്രദ്ധ നേടിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് രാജു നാരായണ സ്വാമി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിലേറെയായി പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രോഗ്രാം ഓഫീസര്‍ തസ്തികയില്‍ തുടര്‍ന്ന വ്യക്തിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇനിയുള്ള നിയമനങ്ങള്‍ എല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കുമെന്നും രാജു നാരായണ സ്വാമി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കി.
സിവില്‍ സര്‍വിസ് പരീക്ഷ ഒന്നാം റാങ്കോടെ പാസായ സ്വാമി, അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ ഉദ്യാഗസ്ഥനാണ്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ സ്വാമി എസ്.എസ്.എല്‍.സി മുതല്‍ എഴുതിയ പരീക്ഷകളില്‍ മിക്കതിലും ഒന്നാം റാങ്കോടെയാണ് പാസായിട്ടുള്ളത്. മദ്രാസ് ഐ.ഐ.ടിയിലെ റാങ്ക് ഹോള്‍ഡറായ അദേഹം 16 ബിരുദാനന്തര ബിരുദ പരീക്ഷകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: