പാമ്പാടി താലൂക്ക്ആശുപത്രിക്ക് സമീപത്തു നിന്നും തുടങ്ങിയ മാര്‍ച്ചിന് ജില്ലാ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്കി. പങ്ങട റോഡില്‍ മന്ത്രിയുടെ വീടിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ഏപ്രില്‍ മാസം തൊഴിലാളികള്‍ 170 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടും യഥാസമയം ശമ്പളം നല്കാന് പണമില്ലെന്ന സര്‍ക്കാരിന്റെയും മാനേജ്മന്റിന്റെയും നിലപാട് അംഗീകരിക്കാനാവില്ലെന്ന് പട്ടിണി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ബിഎംഎസ് ജില്ലാ സെക്രട്ടറി എസ്.എസ് ശ്രീനിവാസന് പറഞ്ഞു.
ഡീസലിന് അധികവില നല്‍കിയതിനാലാണ് ശമ്പളം നല്കാന് കഴിയാത്തതന്ന് കള്ളം പറഞ്ഞ് ജീവനക്കാരെയും പൊതുസമൂഹത്തയും സര്‍ക്കാര്‍ പറ്റിക്കുകയാണ്. അധികവില നല്കി ഒരു ലിറ്റര്‍ ഡീസല്‍ പോലും കെഎസ്ആര്‍ടിസി വാങ്ങിയിട്ടില്ലന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി കഴിഞ്ഞു. അപ്പോള്‍ അധികവില നല്‍കിയെന്ന് പറയുന്ന പണം എവിടെ പോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
പണിമുടക്കിയും പ്രതിഷേധിച്ചും മാത്രമേ കെഎസ്ആര്‍ടിസിയില്‍ ശമ്പളം വാങ്ങാന്‍ കഴിയൂ എന്നത് അംഗീകരിക്കാനാവില്ല. കരാര്‍ പ്രകാരം ശമ്പളം എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യാന്‍ കോര്പ്പറേഷന് ബാധ്യതയുണ്ട്. വരുമാനത്തിലെ പ്രഥമ പരിഗണന ശമ്പള വിതരണത്തിനായിരിക്കണം. കെഎസ്ആര്‍ടിസിക്ക് നീക്കിവച്ച പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു.കെഎസ്റ്റി എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറിമാരായ ടി. അശോക് കുമാര്‍, എസ്. ദിവ്യ, ജില്ലാ സെക്രട്ടറി പി. എന്‍ ബാബുലാല്‍, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ റ്റി.എം നളിനാക്ഷന്, കെ.എന്‍ മോഹനന് എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: