ന്യൂദല്‍ഹി: നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ വരവില്‍ ഇന്ത്യ ചരിത്രം കുറിച്ചു. 2021- 2022 സാമ്പത്തിക വര്‍ഷം 83.57 ബില്ല്യന്‍ ഡോളറാണ് ഇന്ത്യയിലേക്ക് എത്തിയത്. 2014- 2015ല്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം 45.15 ബില്ല്യന്‍ യുഎസ് ഡോളറായിരുന്നു. അതാണ് ആറു കൊല്ലത്തിനിപ്പുറം 83.57 ബില്ല്യന്‍ ഡോളറായത്. കൊവിഡിനു ശേഷം മാത്രം വിദേശ നിക്ഷേപത്തിന്റെ ഒഴുക്കില്‍ 23 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത് സിംഗപ്പൂരാണ്, 27 ശതമാനം. 18 ശതമാനവുമായി അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ രംഗത്തേക്കാണ് കൂടുതല്‍ നിക്ഷേപവും എത്തിയിട്ടുള്ളത്, 25 ശതമാനം. ഉത്പാദന മേഖലയിലെ വിദേശ നിക്ഷേപം 76 ശതമാനമാണ് വര്‍ധിച്ചത്.
വിദേശ നിക്ഷേപകര്‍ ഇന്ത്യയെയാണ് ഏറ്റവും ശക്തവും സുരക്ഷിതവുമായ നിക്ഷേപ കേന്ദ്രമായി കാണുന്നത്. അതിന്റെ സൂചകമാണ് ഈ വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ചത് കര്‍ണ്ണാടകയ്ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: