ആലപ്പുഴ: രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്ക് താക്കീതായി വിശ്വഹിന്ദുപരിഷത്തിന്റെ യുവജനവിഭാഗമായ ബജ്രംഗ്ദള്‍ സംഘടിപ്പിക്കുന്ന ശൗര്യറാലി 21ന് നടക്കും. രാവിലെ 9.30 ന് തോണ്ടൻ കുളങ്ങരയിൽ നിന്നും റാലി ആരംഭിക്കും. തുടര്‍ന്ന് മണ്ണഞ്ചേരി വഴി തിരികെ ആലപ്പുഴ നഗരത്തിലെത്തി ആശ്രമത്തില്‍ സമാപിക്കും. ആയിരകണക്കിന് യുവജനങ്ങള്‍ റാലിയില്‍ അണിചേരും. സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും അത് അവഗണിച്ചും റാലി നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു. അന്നേ ദിവസം നഗരത്തില്‍ മുസ്ലീം മതതീവ്രവാദ സംഘടനയുടെ പരിപാടി നടക്കുന്നതിനാല്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്‍കാനാവില്ലെന്നാണ് പോലീസ് നിലപാട്. കഴിഞ്ഞ ദിവസം പോലീസ് അധികാരികളുമായി നടത്തിയ ചര്‍ച്ചയിലും ശൗര്യറാലി നടത്തുമെന്ന് വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ വ്യക്തമാക്കി.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ നന്ദു, അഡ്വ. രണ്‍ജീത് ശ്രീനിവാസ് എന്നിവരെ കൊലചെയ്ത ശേഷവും നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും സാക്ഷികളെയും, സമാധാന കാംക്ഷികളായ ഭൂരിപക്ഷ ജനവിഭാഗത്തെയും ഭയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മതതീവ്രവാദ സംഘടനകള്‍ 21ന് ആലപ്പുഴ നഗരത്തില്‍ പരേഡും സമ്മേളനവും നടത്തുന്നത്.
ഇതിനകം ഇവര്‍ നടത്തിയ പ്രചാരണ പരിപാടികളെല്ലാം മതിവിദ്വേഷം പടര്‍ത്തുന്നതും, കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നു. എന്നാല്‍ പരിപാടിക്ക് അനുമതി നല്‍കരുതെന്ന് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് ഉന്നത ഇടപെടലില്‍ ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.
ഹൈക്കോടതി പോലും തീവ്രവാദ സംഘടനകളെന്ന് ചൂണ്ടിക്കാട്ടിയവര്‍ക്ക് പരിപാടി നടത്താന്‍ അനുമതി നല്‍കുകയും ദേശിയ പ്രസ്ഥാനങ്ങളെ വിലക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കില്ലെന്നും ശൗര്യറാലി നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ഭരണകൂടവും, പോലീസും രാഷ്‌ട്രവിരുദ്ധ ശക്തികള്‍ക്കൊപ്പമാണെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. തൃക്കാക്കരയിലെ വോട്ടു നേട്ടത്തിനായി രാജ്യത്തെ ഒറ്റുകൊടുക്കുന്ന സമീപനമാണ് ഭരണകക്ഷി സ്വീകരിച്ചതെന്നും വിമര്‍ശനമുയയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: