തിരുവനന്തപുരം: രാജ്യമെങ്ങും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും, വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 337 വിഭാഗങ്ങളിൽ 2065 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 18 തസ്തികളിലെ 48 ഒഴിവുകൾ കേരള കര്‍ണാടക മേഖലയിലാണ്. യോഗ്യത, നിബന്ധനകള്‍, അപേക്ഷ മാതൃക ഉല്‍പ്പെടെയുള്ള വിവരങ്ങള്‍ http://ssc.nic.in , https://ssckkr.kar.nic.in/ എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഓണ്‍ലൈനായി 2022 ജൂണ്‍ 13 വരെ അപേക്ഷിക്കാം.
വനിതകൾക്കും , പട്ടിക ജാതി പട്ടിക വര്‍ഗ്ഗ, വിമുക്ത ഭട, വിഭിന്നശേഷീ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികളെയും ഫീസിനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിധവകള്‍, വിവാഹ മോചിതര്‍, നിയമപരമായി വിവാഹബന്ധം വിച്ഛേദിച്ചവര്‍, വിഭിന്ന ശേഷിയുള്ള പ്രതിരോധ സൈനികര്‍, കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ചില തസ്തികകളിലും വയസ്സിളവുണ്ട്.
















