വാഗമണ്‍: ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് കേസ് എടുത്ത നടന്‍ ജോജു ജോര്‍ജ്ജ് ഇന്ന് ഇടുക്കി ആര്‍.ടി ഓയ്‌ക്ക് മുന്നില്‍ ഹാജരായേക്കും. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുളള നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് സ്വീകരിച്ചേക്കും.ഈ മാസം പത്തിനാണ് ജോജുവിന് നോട്ടില്‍ ലഭിച്ചത്.
യാതൊരു സുരക്ഷക്രമീകരണങ്ങളുമില്ലാതെ അപകടകരമായി വാഹനം ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഓഫ് റോഡ് റൈഡിന് ചില സ്ഥലങ്ങളില്‍ കളക്ടര്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നടന്‍ ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചതായി അധികൃതര്‍ പറയുന്നു.ജോജു ഓഫ് റോഡ റൈഡ് നടത്തുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.ഇത് കണ്ട് കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡന്റ് മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കിയിരുന്നു.
നിയമലംഘനം നടന്നെന്ന് ഉറപ്പായതോടെ ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.വാഹനത്തിന്റെ രേഖകള്‍ സഹിതം ആര്‍.ടി ഓയ്‌ക്ക് മുന്നില്‍ ഒരാഴ്‌ച്ചക്കകം ഹാജരാകണമെന്നാണ് ജോജുവിന് നിര്‍ദ്ദേശം ലഭിച്ചിരുന്നത്.വാഗമണ്ണിലെ എം.എം.ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്.കൃഷിയ്‌ക്കു മാത്രമേ ഉപയോഗിക്കാവു എന്ന നിബന്ധനയില്‍ കൈവശം നല്‍കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതാണ് നിയമപ്രശ്‌നങ്ങള്‍്ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: