കോട്ടയം: മലയോര മേഖലയില്‍ ഇന്നലെയും ഇന്നുമായി പെയ്ത കനത്ത മഴയില്‍ മീനച്ചിലാര്‍, മണിമലയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.ഇന്നലെ കാലത്ത് തുടങ്ങി മഴ ഉച്ചയോടെയാണ് ശമിച്ചത്. ഇന്ന് പുലര്‍ച്ചെയും കനത്ത മഴ ഉണ്ടായി. ജാഗ്രത നിര്‍ദ്ദേശ ലെവലിന് താഴെയാണെങ്കിലും, കൈത്തോടുകള്‍ നിറഞ്ഞ് വെളളമൊഴുക്ക് ശക്തമാകുന്നത് ജലനിരപ്പ് ഇനിയും ഉയരാന്‍ കാരണമായേക്കാം.
പല പ്രദേശങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു. വനപ്രദേശത്ത് മഴ കനക്കുന്നതിനാല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെളളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യത ഉണ്ട്.മോനിപ്പളളി ചീങ്കല്ലേല്‍ പാട്ടക്കാട്ടില് മത്തായി ഫ്രാന്‍സിന്റെ വീട് ഭാഗികമായി തകര്‍ന്നു. 50,000 രൂപയുടെ നഷ്ടമുണ്ടായി. ഇന്ന് കൂടി മഴ കനക്കുകയാണെങ്കില്‍ ആറ്കളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് നിര്‍ദ്ദേശമുണ്ട്.
കോട്ടയത്ത് ഇന്നലെ 20.4,പാമ്പാടിയില്‍ 28.0, തീക്കോയി-25.0 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.ഇന്നലെ ആകെ മഴ-164.1 മില്ലീ മീറ്റര്‍ മഴയുണ്ടായി. ശരാശരി മഴ-23.44 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: