ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. എടപ്പാടി ഭാഗത്തുനിന്നുവന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ തിരുച്ചെങ്ങോട് ഭാഗത്ത് നിന്നെത്തിയ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മുപ്പത് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികള്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ ഒന്നിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ് ഡ്രൈവറും യാത്രക്കാരും സീറ്റീല്‍ നിന്ന് തെറിച്ചുപോവുന്നത് ദൃശ്യങ്ങളില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: