ചെന്നൈ:തമിഴ്നാട്ടിലെ കല്ലക്കുറിച്ചിയില്‍ പരിഹാസം സഹിക്കാന്‍ കഴിയാതെ സഹപാഠിയെ പ്ലസ്ടു വിദ്യാര്‍ത്ഥി കുത്തിക്കൊന്നു.പെണ്കുട്ടിയെപോലെ എന്ന് പറഞ്ഞ് കൊല്ലപ്പെട്ട സഹപാഠി വിദ്യാര്‍ത്ഥിയെ നിരന്തരം കളിയാക്കിയിരുന്നു.ഇതിനെ പല തവണ വിദ്യാര്‍ത്ഥി വിലക്കിയെങ്കിലും പരിഹാസം തുടര്‍ന്നു
.കഴിഞ്ഞ ശനിയാഴ്ച്ച കൊല്ലപ്പെട്ട കുട്ടിയെ വിദ്യാര്‍ത്ഥി പാര്‍ട്ടിക്കെന്ന് പറഞ്ഞ് സ്കൂളിന് സമീപം വിളിച്ചുവരുത്തി കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്ത് ഒബസര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: