എറണാകുളം: കൊച്ചി കോര്‍പ്പറേഷനിലെ 62-ാം ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന് 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. കൗണ്‍സിലര്‍ മരണപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
മുന്‍പ് യുഡിഎഫിന്റെ കുത്തക സീറ്റായിരുന്നു 62-ാം ഡിവിഷന്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി മിനി ആര് മേനോന് പിടിച്ചെടുക്കുകയായിരുന്നു.
എറണാകുളം തൃപ്പുണ്ണിത്തുറ നഗരസഭയിലെ രണ്ടുവാര്‍ഡുകളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണിയുടെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ ദേശീയ ജനാധിപത്യ സഖ്യം പിടിച്ചെടുത്തു. ഇതോടെ നഗരസഭയില്‍ എല്‍ഡിഎഫിന് നഗരസഭയിലെ കേവലഭൂരിപക്ഷം നഷ്ടമായി.
പിഷാരികോവില്‍, എളമനത്തോപ്പ് എന്നീ വാര്‍ഡുകളാണ് ബിജെപി പിടിച്ചെടുത്തത്. ഇളമനതോപ്പില്‍ വള്ളി രവിയും പിഷാരികോവില്‍ വാര്‍ഡില്‍ രതി രാജുവും വിജയിച്ചു. 49 അംഗ നഗരസഭയില്‍ നിലവില്‍ 25 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫിന് കക്ഷിനില 23 ആയി കുറഞ്ഞു. 14 സീറ്റുകളായിരുന്നു ബിജെപിക്ക് നഗരസഭയില്‍ ഉണ്ടായിരുന്നത്. ഇത് 16 ആയി ഉയര്‍ന്നു.
എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡി എഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.ഒ ബാബു 139 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് കൗണ്‍സില!ര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ട്വന്റി ട്വന്റി രണ്ടാമതെത്തിയപ്പോള്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: