ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വംശീയ ആക്രമണം വര്‍ധിക്കുന്നു. വെള്ളക്കാരുടെ കുറത്തവര്ഗ്ഗക്കാരോടും തവിട്ടുനിറക്കാരെന്ന് വിളിക്കുന്ന ഏഷ്യന്‍ വംശജരോടും ഉള്ള വെറുപ്പ് വര്‍ധിക്കുന്നതായാണ് പറയപ്പെടുന്നത്.
അതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ന്യൂയോര്‍ക്കിലെ ബഫലോ സൂപ്പര്‍മാര്‍ക്കറ്റില്‍ 18 വയസ്സുകാരന് 10 കറുത്തവര്‍ഗ്ഗക്കാരെ വെടിവെച്ച് കൊന്ന സംഭവം. വൈറ്റ് സുപ്രിമാസിസ്റ്റുകള്‍ എന്നാണ് ഇത്തരം വെള്ളക്കാരെ വിളിക്കുന്നത്. യുഎസില്‍ തന്നെ ജനിച്ചു വളര്‍ന്ന വെള്ളക്കാരാണ് മറ്റെല്ലാവരേക്കാളും മകിച്ചത് എന്ന ചിന്തയാണ് ഇതിന് പിന്നില്‍. ട്രംപിന്റെ ഭരണ കാലത്ത് വൈറ്റ് സുപ്രിമാസിസ്റ്റുകള്‍ കൂടുതല്‍ ശക്തിപ്രാപിച്ചിരുന്നതായി പറയുന്നു.
അമേരിക്കയില്‍ ടെക്സസിലെ കോപ്പെല് മിഡില്‍ സ്കൂളിലെ സഹപാഠിയായ വെള്ളക്കാരന് കുട്ടി ഇന്ത്യന്‍ ബാലനായ ഷാന്‍ പ്രീത്മണിയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ കാണാം:
കഴിഞ്ഞ ദിവസം ഒരു ഇന്ത്യന്‍ ബാലന് സ്കൂളില്‍ അനുഭവിക്കേണ്ടി വന്നത് ഇതേ അവസ്ഥയാണ്. ടെക്സസിലെ കോപ്പെല് മിഡില്‍ സ്കൂളിലെ സഹപാഠിയായ വെള്ളക്കാരന് കുട്ടിയാണ് ഇന്ത്യന്‍ ബാലനായ ഷാന്‍ പ്രീത്മണിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിന്റെ വീഡിയോ കാട്ടിത്തരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷനാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്.
ആദ്യം അത്രയൊന്നും ശത്രുതയില്ലാതെ അടുത്തെത്തുന്ന വെള്ളക്കാരന് കുട്ടി പിന്നീട് ശക്തമായി ഇന്ത്യന്‍ ബാലന്റെ കഴുത്തു ഞെരിക്കുന്നത് കാണാം. ഒടുവില്‍ ഷാന്‍ പ്രീത് മണി കസേരയില്‍ നിന്നും താഴേക്ക് വീണിട്ടും വെള്ളക്കാരന് കുട്ടിയുടെ ആവേശം അടങ്ങുന്നില്ല. എന്തായാലും വീഡിയോ വൈറലായതോടെ സ്കൂള്‍ അധികൃതര്‍ ഇന്ത്യന്‍ ബാലന് മൂന്ന് ദിവസത്തെ സസ്പെന്ഷന് നല്കിയപ്പോള് അമേരിക്കക്കാരനായ വെള്ളക്കാരന് വിദ്യാര്‍ത്ഥിക്ക് നല്‍കിയത് ഒരു ദിവസത്തെ സസ്പെന്ഷന്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: