കൊച്ചി: ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന് പകരം സാങ്കേതികവിദ്യകൊണ്ട് ജനങ്ങളെ കബളിപ്പിക്കാനൊരുങ്ങി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. ജിപിഎസ് മാര്‍ക്കര്‍ വഴി അടയാളപ്പെടുത്തുമ്പോള്‍ ജനം എങ്ങിനെ പിഴുതെറിയുമെന്ന് കാണാമെന്ന അഹങ്കാരമായിരുന്നു തോമസ് ഐസക് ചൊവ്വാഴ്ച പങ്കുവെച്ചത്.
ഇതോടെ സര്വ്വേക്കല്ലിടുന്നത് നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ ജനങ്ങളെ ജിപിഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കബളിപ്പിക്കലാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ തന്ത്രമെന്ന കാര്യമാണ് വെളിച്ചത്ത് വരുന്നത്. ഇതുവരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
സാധാരണക്കാരുടെ സര്‍ക്കാര്‍ എന്ന അവകാശവാദവുമായി കയറിയവര്‍ മുതലാളിത്ത തന്ത്രങ്ങള്‍ സാധാരണക്കാര്‍ക്ക് നേരെ പയറ്റുകയാണ്. സില്‍വര്‍ലൈന്‍ സര്‍വ്വേക്കായി കല്ലിടണമെന്ന് നിര്‍ബന്ധമില്ല. കല്ലിടുമ്പോഴല്ലേ വാശി- തോമസ് ഐസക് പരിഹാസപൂര്‍വ്വം വെല്ലുവിളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: