തിരുവനന്തപുരം: വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. സംസ്ഥാന പോലീസിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
- ആദ്യം പാസ്പോര്ട്ട് സേവ പോര്‍ട്ടല്‍ https://https://www.passportindia.gov.in/AppOnlineProject/online/pccOnlineAppല്‍ രജിസ്റ്റര്‍ ചെയ്യണം.
- ‘Apply for for Police Clearance Certificate ‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച ശേഷം സമര്‍പ്പിക്കുക.
- തുടര്‍ന്ന് view saved submitted application എന്നതില്‍ ‘pay and schedule appointment’- ‘select’ ചെയ്യണം.
- പണമടച്ചതിനു ശേഷം അപേക്ഷയുടെ രസീത് പ്രിന്റ് ചെയ്തു എടുക്കുക. അതില്‍ അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ ഉണ്ടാകും.
- അപ്പോയ്മെന്റ് ലഭിച്ച തിയ്യതിയില്‍ രേഖകളുടെ ഒറിജിനലും കോപ്പികളും സഹിതം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: