മുംബൈ: ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി രണ്ട് യുദ്ധകപ്പലുകള്‍ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മുംബൈയിലെ മസഗോണ്‍ ഡോക്സില് വച്ചാണ് ഇതിന്റെ ഉല്‍ഘാടന ചടങ്ങും അദ്ദേഹം നിര്‍വഹിച്ചത്. ഇതാദ്യമായിട്ടാണ് തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകള്‍ ഒരേ സമയം സേനയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയുന്നത്.

ഐഎന്‍എസ് സൂറത്തും, ഐഎന്‍എസ് ഉദയഗിരിയും എന്ന് പേരിട്ടിരിക്കുന്ന രണ്ട് യുദ്ധക്കപ്പലുകളാണ് നാവികസേനയുടെ ഭാഗമായത്. മുംബൈയിലെ മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്സിലാണ് കപ്പലുകള്‍ നിര്‍മിച്ചത്. ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ സ്വന്തമായി രൂപകല്പന ചെയ്ത ഡിസൈനിലാണ് നിര്‍മാണം. പി 15 ബി ശ്രേണിയിലെ നാലാമത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് ‘സൂറത്ത്’. പി 17 എ ശ്രേണിയിലെ രണ്ടാമത്തെ സ്റ്റെല്‍ത്ത് ഫ്രിഗേറ്റാണ് ‘ഉദയഗിരി’.

ഐഎന്‍എസ് ഉദയഗിരിയും ഐഎന്‍എസ് സൂറത്തും ഇന്ത്യയുടെ വളര്‍ന്നുവരുന്ന തദ്ദേശീയ ശേഷിയുടെ ഉജ്ജ്വല ഉദാഹരണങ്ങളാണെന്ന് ചടങ്ങില്‍ സംസാരിച്ച രക്ഷാ മന്ത്രി പറഞ്ഞു. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ലോകത്തെ മികച്ച മിസൈല്‍ വാഹക യുദ്ധക്കപ്പലുകളായിരിക്കും ഇവ.

രാജ്യത്തിന്റെ സമുദ്ര ക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ സാഫല്യമാണ് കപ്പലുകളെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. റഷ്യ-ഉക്രൈന് യുദ്ധത്തില്‍ വിതരണ ശൃംഖലകള്‍ താറുമാറായതോടെ ലോകം പകച്ചുനില്‍ക്കുമ്പോഴാണ് ആത്മനിര്‍ഭരത എന്ന ലക്ഷ്യത്തില്‍ രാജ്യം സഞ്ചരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂന്ന് പതിറ്റാണ്ടിലേറെ (1976 ഫെബ്രുവരി മുതല്‍ 2007 ആഗസ്റ്റ്) വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ മഹത്തായ സേവനത്തില്‍ ‘ഉദയഗിരി’ പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ പുനര്‍ജന്മമാണ് നാവിക സേനയില്‍ ഉള്‍ക്കൊള്ളിച്ച ഇപ്പോഴത്തെ പുതിയ ഐഎന്‍എസ് ഉദയഗിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: