പത്തനംതിട്ട: ഇടവിട്ട് പെയ്യുന്ന മഴയിലും ശബരിമല സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുന്നു. അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാല്‍ അയ്യപ്പന്മാരുടെ ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമാണു പോകാന്‍ അനുവദിക്കുന്നത്. എന്നാല്‍, ഇതിന് ആനുപാതികമായി നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്താത്തത് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായ നിലയ്ക്കല്‍ ഇടത്താവളത്തില്‍ കുടുങ്ങിയ തീര്‍ത്ഥാടകര്‍ ഏറെ വലഞ്ഞു. ചെറിയ കുട്ടികള്‍ അടക്കമുള്ള അയ്യപ്പഭക്തര്‍ നിലയ്ക്കലില്‍ ഏറെനേരം കാത്തു നില്‍ക്കേണ്ടി വന്നത് തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിനും കാരണമായി.
പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. സ്നാനഘട്ടത്തിന്റെ കുളിക്കടവുകളൊന്നും മുങ്ങിയില്ലെങ്കിലും പമ്പാ സ്നാനത്തിനും നദിയിലേക്ക് ഇറങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: