ന്യൂദല്‍ഹി: ഗ്യാന്‍വാപി (ജ്ഞാന്‍ വാപി) മസ്ജിദിനകത്ത് ശിവലിംഗം കണ്ടെത്തിയതോടെ മസ്ജിദില്‍ ക്ഷേത്രസാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതായി വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍.
ഇരുവിഭാഗത്തെയും അഭിഭാഷകരുടെ സംഘം ഉള്ളപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗം എവിടെയാണോ അവിടെ ക്ഷേത്രമുണ്ട്. – അലോക് കുമാര്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് കോടതി ഏര്‍പ്പെടുത്തിയ കമ്മീഷണറോടൊപ്പം എത്തിയ ഇരുവിഭാഗത്തിന്റെയും അഭിഭാഷകസംഘം സ്നാനത്തിനുള്ള വാട്ടര്‍ ടാങ്കില്‍ ശിവലിംഗം കണ്ടെത്തിയത്. സ്വസ്തിക ചിഹ്നം കണ്ടെത്തിയെന്നും പറയുന്നു. ഉടനെ ഈ ഭാഗം ആര്‍ക്കും പ്രവേശനം നല്‍കാത്ത വിധം വേര്‍തിരിക്കാന്‍ വാരണാസി സിവില്‍ കോടതി ജഡ്ജി ഉത്തരവിട്ടു.
കോടതി സീല്‍ ചെയ്യാന്‍ പറഞ്ഞതോടെ ഇനി ഈ പ്രദേശത്ത് ആരും വരാതെ നോക്കേണ്ടത് പൊലീസിന്റെ ചുമതലയാണ്. കേസ് ഇപ്പോഴും കോടതിയിലാണ്. എന്തായാലും ഉടനെ അന്തിമഫലം പുറത്തുവരുമെന്ന് ആശിക്കുന്നു.- അലോക് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: