കൊച്ചി: പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്ന മാതൃഭൂമി ന്യൂസ് ഡപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്റെ ഭാര്യയ്ക്ക് കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ (കുസാറ്റ്) പിആര്‍ഒയായി നിയമനം. നിരവധി യോഗ്യതയുള്ളവരെ തഴഞ്ഞാണ് അഭിലാഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയത്. കഴിഞ്ഞ ദിവസം ഇവര്‍ യൂണിവേഴ്സിറ്റിയില്‍ എത്തി ജോലിക്ക് കയറി. സിപിഎമ്മിനെ ചാനലില്‍ ന്യായീകരിക്കുന്നതിന് ലഭിച്ച പ്രത്യുപകാരമാണ് നിയമനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. യോഗ്യതയുള്ളവരെ മനപൂര്‍വം അവഗണിച്ച് ഇവരെ തിരുകി കയറ്റിയില് യൂണിവേഴ്സിറ്റിക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
2010ല്‍ ഇന്ത്യവിഷനിലൂടെയാണ് അഭിലാഷ് ചാനല്‍ മാധ്യമ പ്രവര്‍ത്തകനായി എത്തുന്നത്. തുടര്‍ന്ന് ഇദേഹം റിപ്പോര്‍ട്ടര്‍ ടിവിയിലും തുടര്‍ന്ന് ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയാ വണ്ണിലും ഇപ്പോള്‍ മാതൃഭൂമി ന്യൂസിലുമാണ് അദേഹം ജോലി ചെയ്യുന്നത്. ഒന്നാം പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മാധ്യമ പ്രവര്‍ത്തകനാണ് അഭിലാഷ് മോഹനന്. സര്‍ക്കാരിനെ ന്യായീകരിക്കുന്നതിനായി യുട്യൂബ് ചാനലുകള്‍ക്ക് വരെ അഭിമുഖം നല്‍കിയിരുന്നു.
പി.എസ്.സി പരീക്ഷയെഴുതി പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി അലയുമ്പോഴാണ് സ്തുതി പാഠകരായ മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് യൂണിവേഴ്സിറ്റികളില്‍ വഴിവിട്ട നിയമനങ്ങള്‍ നല്‍കുന്നത്. സിപിഎമ്മിനെ ന്യായീകരിക്കുന്ന മറ്റൊരു മാധ്യമപ്രവര്‍കന്റെ ഭാര്യയെ എ.പി.ജെ. അബ്ദുല്‍ കലാം ടെക്നിക്കല്‍ സര്‍വകലാശാലയിലെ പിആര്‍ഒയായി നിയമിക്കാനും സിപിഎം നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: