കാന്‍ബെറ: ആസ്ത്രേല്യയിലെ വിക്ടോറിയ സ്റ്റേറ്റ് കോടതി ഹിന്ദു സ്വസ്തികയ്‌ക്ക് ഔദ്യോഗികമായ അംഗീകാരം നല്‍കി. അതിന്റെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യവും അവിടുത്തെ കോടതി അംഗീകരിച്ചു.
ഹിന്ദു സ്വസ്തികയും നാസി സ്വസ്തികയായ ഹാകെന്‍ക്രൂസും തമ്മിലുള്ള വ്യത്യാസ്മെന്തെന്ന് അറ്റോര്‍ണി ജനറല്‍ ജാക്വിലിന്‍ സൈമെസ് വിശദീകരിച്ചു. ഹിന്ദുക്കളുടെ സ്വസ്തികയെക്കുറിച്ച് വേദങ്ങളില്‍ പരാമര്‍ശമുണ്ട്. ‘സു’ എന്നാല്‍ നല്ലത് ‘അസ്തി’ എന്നാല്‍ ആയിരിക്കുക (ആകുക) എന്നിങ്ങനെയാണ് അര്‍ത്ഥം. നല്ലതായിരിക്കുക എന്നാല്‍ മറ്റൊരു അര്‍ത്ഥം ആനന്ദത്തിന്റെ പരകോടിയില്‍ ഇരിക്കുക എന്നാണ്. 6000 വര്‍ഷത്തെ പഴക്കമുള്ള ഗുഹാ ചിത്രങ്ങളോളം ഈ സ്വസ്തികയ്‌ക്ക് പഴക്കമുണ്ട്. ഹിന്ദു സ്വസ്തിക അംഗീകരിക്കപ്പെട്ടതിന് പിന്നില്‍ ആസ്ത്രേല്യയിലെ വിശ്വഹിന്ദു പരിഷത്തിനും ഹിന്ദു ഓര്‍ഗനൈസേഷന്‍, ടെമ്പിള്‍സ്, ആന്‍റ് അസോസിയേഷന്‍സ് (ഹോട്ട) എന്നിവയ്‌ക്കും പങ്കുണ്ട്. നാസി പ്രതീകമായ സ്വസ്തികയില്‍ നിന്നും വ്യത്യസ്തമാണ് ഹിന്ദു സ്വസ്തികയെന്ന് അംഗീകരിപ്പിക്കുന്ന രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ മറ്റ് ഹിന്ദു, ഭാരതീയ സംഘടനകളും പങ്കുവഹിച്ചു.
അതേ സമയം നാസി സ്വസ്തികയായ ഹാകെന്‍ക്രൂസ് പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. നാസി പ്രതീക നിരോധന ബില്‍ 2022 പ്രകാരമാണ് ബോധപൂര്‍വ്വം നാസി പ്രതീകം പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റിയത്. ഇങ്ങിനെ ചെയ്താല്‍ 22,000 ഡോളര്‍ പിഴയും 12 മാസത്തെ തടവും അതല്ലെങ്കില്‍ രണ്ടും ഒന്നിച്ച് അനുഭവിക്കേണ്ടി വരും.
അതേ സമയം ഹിന്ദു, ജെയിന്‍, ബുദ്ധമതം, മറ്റു ധാര്‍മ്മിക സമുദായങ്ങള്‍ക്ക് ഹിന്ദു സ്വസ്തിക ചിഹ്നം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്കും മറ്റു സമുദായങ്ങള്‍ക്കും സമാധാനത്തിന്റെയും നന്മയുടെയും വിശുദ്ധ പ്രതീകമായും ഹിന്ദു സ്വസ്തികയെ ‘നാസി പ്രതീക നിരോധന ബില്‍ 2022’ കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: