ന്യൂദല്‍ഹി: കടുത്ത തീരുമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒരിക്കലും മാറിനില്‍ക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ രാജീവ് കുമാര്‍. സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃകയിലുള്ള ചര്‍ച്ചകളും സമവായങ്ങളും നടപ്പാക്കുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍, ഇലക്ടറല്‍ റോളുകളുടെ സത്യസന്ധത, വോട്ടെടുപ്പ് അട്ടിമറികള്‍ തടയല്‍, ഗുണാത്മക തെരഞ്ഞെടുപ്പ് സംവിധാനം ഒരുക്കുക എന്നിവയാണ് ലക്ഷ്യമെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സുശീല്‍ ചന്ദ്ര വിരമിച്ച ഒഴിവില്‍ ചുമതലയേറ്റ രാജീവ്കുമാര്‍ 2020 സപ്തംബര്‍ ഒന്നു മുതല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അംഗമാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി രണ്ട് വര്‍ഷവും ഒമ്പത് മാസവും അദ്ദേഹത്തിന് ലഭിക്കും. 2024ലെ പൊതു തെരഞ്ഞെടുപ്പ് രാജീവ് കുമാറിന്റെ നേതൃത്വത്തിലാവും ഒരുക്കങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: