കോഴിക്കോട്: മോഡല്‍ ഷഹനയുടെ മരണത്തില്‍ ഫോറന്‍സിക്് പരിശോധന ആരംഭിച്ചു.ഇതിനായി ഷഹനയും ഭര്‍ത്താവ് സജ്ജാദും താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ ഫോറന്‍സിക്് സംഘം എത്തി.കഴിഞ്ഞ ദിവസനമാണ് ഷഹന വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.സജ്ജാദിന്റെ നിലവിളി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. ഈ സമയം ഷഹന അയാളുടെ മടിയില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ഷഹനയുടെ മരണം കൊലപാതകമാണെന്ന് ഉമ്മയും സഹോദങ്ങളും ആരോപിച്ചു. പണത്തിനായി സജ്ജാദ് ഷഹനയെ മര്‍ദ്ദിച്ചിരുന്നു. കൂടാതെ സജ്ജാദ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇയാള്‍ ഏത് തരത്തിലുളള ലഹരി വസ്തുവാണ് ഉപയോഗിച്ചിരുന്നതെന്നും, ഇത്ര ചെറിയ കയറില്‍ ഷഹനയ്ക്ക് തൂങ്ങിമരിക്കാന്‍ സാധിക്കുമോ എന്നും ശാസ്ത്രീയമായി പരിശോധന ഫോറന്‍സിക്് സംഘം നടത്തുന്നുണ്ട്.വാടകവീടിന്റെ ഉടമയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കും.കേസില്‍ അറസ്റ്റിലായ സജ്ജാദ് ഇപ്പോള്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: