തിരുവനന്തപുരം: ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്കൂളില്‍ നടന്നു വന്ന ആര്‍എസ്എസ് പ്രഥമ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ് (പ്രൗഢ വിശേഷ വര്‍ഗ്) സമാപിച്ചു. പഥസഞ്ചലനം ചെങ്കല്‍ ശിവക്ഷേത്രത്തിന് സമീപത്ത് നിന്നും ആരംഭിച്ച് സായികൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ലോകം പ്രതീക്ഷയോടെ നോക്കുന്നത് ഭാരതത്തെയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകനേതാക്കള്‍ ഭാരതത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. കൊവിഡ് വെല്ലുവിളിയിലും രാജ്യത്തെ 140 കോടി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മറ്റ് രാഷ്ട്രങ്ങളെ സഹായിക്കാന്‍ ഭാരതത്തിന് സാധിച്ചു.
ലോകത്തില്‍ തന്നെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഭാരതം മാറുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് എന്ന തരത്തിലേക്ക് ഭാരതത്തെ ഉയര്‍ത്താന്‍ പ്രേരണയായത് ആര്‍എസ്എസ്സിന്റെ കഴിഞ്ഞ 97 വര്‍ഷത്തെ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. പൊതുപരിപാടിയില്‍ ഡോ. എസ്. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത വ്യവസ്ഥാ പ്രമുഖ് ജി. രാജന് സ്വാഗതവും ആര്. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: