തിരുവനന്തപുരം: കേരള മാതൃക എന്ന അവകാശവാദങ്ങള്‍ക്കിടയില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായത് ഡാഷ്‌ബോര്‍ഡ് സിസ്റ്റം ചില്ലറക്കാരനല്ല എന്നതുകൊണ്ടു തന്നെയാണ്. ‘സംസ്ഥാനത്തെ സര്‍വ സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നടങ്കം ഒരു ക്ലിക്കില്‍, ഒറ്റ സ്‌ക്രീനില്‍’ ഇതാണ് ഗുജറാത്തില്‍ നടപ്പാക്കി വിജയിച്ച, കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന ഡാഷ് ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം.
സംസ്ഥാനത്ത് 578 സേവനങ്ങളാണ് സര്‍ക്കാരിനുള്ളത്. ഈ സേവനങ്ങളെ എല്ലാം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ഒറ്റ സ്‌ക്രീനില്‍ ഉള്‍ക്കൊള്ളിക്കുന്നതോടെ ഫയലുകളുടെ തീര്‍പ്പാക്കലിന് രണ്ടും മൂന്നും ഇരട്ടി വേഗം കൈവരിക്കുമെന്നതാണ് സവിശേഷത. കൂടാതെ കേന്ദ്രീകൃതമായി അവലോകന നീരീക്ഷണ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
2019ല്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുകയായിരുന്നു ഡാഷ്‌ബോര്‍ഡിന്റെ ആദ്യലക്ഷ്യമെങ്കിലും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കാനും ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് പ്രാധാന്യം വര്‍ധിച്ചത്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും അവലോകനവും മുഖ്യമന്ത്രിയുടെ വിരല്‍ത്തുമ്പില്‍ തത്സമയം എത്തിത്തുടങ്ങി.
ഡിസ്ട്രിക് ഡാഷ്‌ബോര്‍ഡ്, കോര്‍പറേഷന്‍ ഡാഷ് ബോര്‍ഡ്, സെക്ടറല്‍ ഡാഷ്‌ബോര്‍ഡ്, ജിഐഎസ് ഡാഷ്‌ബോര്‍ഡ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാര്‍ റേറ്റിങ്, എക്‌സിക്യൂട്ടീവ് ഡാഷ്‌ബോര്‍ഡ്, പ്രോജക്ട് മോണിറ്ററിങ്ങായ പ്രഗതിജി, ആസ്പിരേഷന്‍ ഡിസ്ട്രിക്, ജന്‍സംവാദ് ഫീഡ്ബാക് മെക്കാനിസം, സിസിയു ഡാഷ്‌ബോര്‍ഡ്, എന്നീ മൊഡ്യൂളുകളാണ് ഡാഷ് ബോര്‍ഡ് മോണിറ്ററിങ് സംവിധാനത്തില്‍ ഉള്ളത്.
ഇതില്‍ റെറ്റിങ്ങിന്റെ അടിസ്ഥാനത്തിലും നിറത്തിന്റെ അടിസ്ഥാനത്തിലും തരംതിരിച്ചിട്ടുണ്ട്. ഓരോ പദ്ധതികളെ കുറിച്ചുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും ബന്ധപ്പെട്ട വകുപ്പിനോ ഉപവകുപ്പുകള്‍ക്കോ മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കാനും സ്വീകരിക്കാനും സാധിക്കും. ദിനംപ്രതിയും മാസത്തിലും മൂന്നു മാസം കൂടുമ്പോഴും വര്‍ഷത്തിലും പ്രാദേശികം, ജില്ല, ബ്ലോക്ക്, പഞ്ചായത്ത് എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താനാവുമെന്നതും സവിശേഷതതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: