Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോടികള്‍ വിതയ്‌ക്കുന്ന വിധ്വംസക പദ്ധതികള്‍

മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിലും കൈവെട്ടു പോലുള്ള ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും പണം ഒരു വലിയ ഘടകമാണ്. മതാധിപത്യം ലക്ഷ്യം വച്ച് ഇക്കൂട്ടര്‍ നടത്തുന്ന അരുംകൊലകളെയും മറ്റ് അക്രമ പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുന്നവരെ രംഗത്തിറക്കുന്നതിനും വലിയ തോതില്‍ പണമൊഴുക്കുന്നതായാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളെ അപകടമരണങ്ങളായി ചിത്രീകരിക്കാന്‍ പോലും മാധ്യമങ്ങളില്‍ ആളുകളുണ്ടാവുന്നത് ഇതിനാലാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 06:00 am IST
in Editorial

ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ സംബന്ധിക്കുന്ന നടുക്കുന്ന വിവരങ്ങളാണ് അടുത്തിടെ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കലാപമുണ്ടാക്കാന്‍ ഈ സംഘടന കോടിക്കണക്കിനു രൂപ ഒഴുക്കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നു. ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരാളായി കഴിഞ്ഞിരുന്ന മലയാളിയായ സിദ്ദിഖ് കാപ്പന്‍ പ്രതിയായ കേസിലെ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ കലാപം കുത്തിപ്പൊക്കാന്‍ അങ്ങോട്ടുപോകുന്നതിനിടെ കാപ്പനും കൂട്ടാളികളും പിടിയിലാവുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കേരളത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടു പ്രമുഖ നേതാക്കള്‍ പിടിയിലാവുകയുണ്ടായി. ഇവരിലൊരാളുടെ അബുദാബിയിലെ ഹോട്ടല്‍ വഴി 22 കോടി രൂപ എത്തിച്ചതായി കണ്ടെത്തിയിരിക്കുകയാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ മൂന്നാറില്‍ ഈ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് രൂപംനല്‍കി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഗള്‍ഫില്‍നിന്നും ശേഖരിക്കുന്ന പണമെത്തിക്കാന്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നൊരു സംഘടനയ്‌ക്കും രൂപംനല്‍കിയിരുന്നതായും എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. ഇവരില്‍നിന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം കേസെടുത്തിട്ടുള്ള സിദ്ദിഖ് കാപ്പനെ ജയില്‍മോചിതനാക്കാന്‍ കേരളത്തില്‍നിന്ന് വലിയ മുറവിളി ഉയരുകയുണ്ടായി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാജരാക്കിയ തെളിവുകള്‍ മുന്‍നിര്‍ത്തി സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ച കാപ്പനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരുടെ സംഘടന തെരുവിലിറങ്ങുകയും കേസില്‍ കക്ഷിചേരുകയും ചെയ്തു. ദശലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരാണ് കാപ്പനുവേണ്ടി കോടതിയില്‍ ഹാജരായത്. ഈ പണത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന സംശയം അന്നേ ഉയര്‍ന്നിരുന്നു. അതിനുള്ള മറുപടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലൂടെ ലഭിച്ചിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തിലും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പണമൊഴുക്കിയതായി കണ്ടെത്തിയിരുന്നു. മതത്തിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിലും കൈവെട്ടു പോലുള്ള ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും പണം ഒരു വലിയ ഘടകമാണ്. മതാധിപത്യം ലക്ഷ്യം വച്ച്  ഇക്കൂട്ടര്‍ നടത്തുന്ന അരുംകൊലകളെയും മറ്റ് അക്രമ പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുന്നവരെ രംഗത്തിറക്കുന്നതിനും വലിയ തോതില്‍ പണമൊഴുക്കുന്നതായാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളെ അപകടമരണങ്ങളായി ചിത്രീകരിക്കാന്‍ പോലും മാധ്യമങ്ങളില്‍ ആളുകളുണ്ടാവുന്നത് ഇതിനാലാണ്.  

എല്ലാ അര്‍ത്ഥത്തിലും ഭീകരസംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എന്നാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നവരെയും ഭീകരസംഘടനകളായി മുദ്രകുത്തുന്ന രീതി കേരളത്തിലുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ പിന്തുണയാണ് ഇതിനു കാരണം. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് നീളുന്ന അന്വേഷണങ്ങളൊന്നും കേരളത്തില്‍ നടക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും ഇവരുമായി ഒത്തുതീര്‍പ്പിലെത്തുന്നു. സാംസ്‌കാരിക രംഗത്തുനിന്ന് പണംകൊടുത്തും മറ്റുതരത്തിലും വിലയ്‌ക്കെടുക്കപ്പെടുന്നവര്‍ പലപ്പോഴും ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താക്കളായി രംഗത്തിറങ്ങുന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഭീകരസംഘടനകള്‍ തന്നെയാണെന്ന് അടുത്തിടെ ഹൈക്കോടതി നടത്തിയ അഭിപ്രായപ്രകടനം ഇക്കൂട്ടര്‍ക്ക് വലിയ തിരിച്ചടിയാണ്. ഈ സംഘടനകള്‍ നിരോധിക്കപ്പെടേണ്ടതാണെന്ന സന്ദേശമാണ് ഇതു നല്‍കുന്നത്. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയെടുത്ത സംഭവം, പൗരത്വനിയമ ഭേദഗതിക്കെതിരെ നടത്തിയ അക്രമാസക്തമായ പ്രക്ഷോഭം, ദല്‍ഹിയിലെ വര്‍ഗീയകലാപം, ഉത്തര്‍പ്രദേശില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ നടത്തിയ ശ്രമം, ഹിജാബിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന രീതി, മതത്തിന്റെ പേരില്‍ മനുഷ്യനെ അരുംകൊല ചെയ്യല്‍ തുടങ്ങിയവയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ സംരക്ഷണം ഇതിന് തടസ്സമാവരുത്. നിയമവാഴ്ചയ്‌ക്കും ജനങ്ങളുടെ സൈ്വര ജീവിതത്തിനും ആഭ്യന്തര സുരക്ഷയ്‌ക്കും വെല്ലുവിളിയായ ഈ ഭീകര സംഘത്തെ നേരിടാന്‍ നിയമത്തിന്റെ ഉരുക്കുമുഷ്ടി തന്നെ ഉപയോഗിക്കണം.

Tags: പോപ്പുലര്‍ ഫ്രണ്ട്terroristsയു‌എപി‌എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

World

കശ്മീരിലെ വിഘടനവാദികൾക്ക് പരസ്യമായി പിന്തുണ നൽകി മുനീറും ഷഹബാസും ; ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിക്കാനായി കശ്മീർ ഐക്യദാർഢ്യ ദിനാഘോഷം

India

പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്: 17 വർഷം തടവിന് ശിക്ഷിക്കപ്പെട്ട 32 കാരിയായ അഭിഭാഷക ഇമാൻ മസാരിയുടെ പ്രതിഷേധം ഷഹബാസിനെ ഞെട്ടിച്ചു

World

അസിം മുനീർ പാകിസ്ഥാൻ സൈന്യത്തെ ‘അല്ലാഹുവിന്റെ സൈന്യം’ ആക്കി മാറ്റുകയാണ് ; രാജ്യം ഇസ്ലാമിന്റെ പേരിലാണ് സൃഷ്ടിക്കപ്പെട്ടതെന്നും സർവ്വസൈന്യാധിപൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.