മുംബൈ: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ഞായറാഴ്ച ഹനുമാന് കീര്‍ത്തനം ചൊല്ലി. ബോംബെ മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായുള്ള മഹസങ്കല്പ് സഭ യോഗമാണ് ഹനുമാന് കീര്‍ത്തനം ചൊല്ലി ഫഡ്നാവിസ് ഉദ്ഘാടനം ചെയ്തത്.
ശിവസേന നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മഹാവികാസ് അഘാദി സര്‍ക്കാര്‍ ബാബറി മസ്ജിദ് പോലെയാണെന്നും അതിനെ താഴെ വീഴ്ത്തും വരെ തനിക്ക് വിശ്രമമില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മുംബൈ നഗരത്തെ അഴിമതിയില്‍ നിന്നും ദുഷ്പ്രവര്‍ത്തികളില്‍ നിന്നും രക്ഷിക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
“ഹനുമാന് കീര്‍ത്തനം ചൊല്ലുന്നവരെ ജയിലിലയക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതിന് നിങ്ങള്‍ക്ക് മറുപടി നല്‍കും. ഔറംഗസീബ് സ്മാരകത്തിന് മുന്പില് ശിരസ്സുനമിച്ച അസസുദ്ദീന്‍ ഒവൈസിക്കെതിരെ കേസില്ല, അറസ്റ്റില്ല. മുംബൈ ആരെങ്കിലും ഭരിയ്ക്കുന്നുണ്ടെങ്കില്‍ അത് ബിജെപിയായിരിക്കും”- യോഗത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആശിശ് ഷേലാര്‍ പറഞ്ഞു.
മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശിവസേന യോഗം ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: