ജിദ്ദ: കേന്ദ്ര ഹജ് കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുല്ല കുട്ടിക്ക് ജിദ്ദയില്‍ സ്വീകരണം. ബി.ജെ.പി നാഷനല്‍ വൈസ് പ്രസിഡന്റുകൂടിയായ അദേഹം മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജിദ്ദയില്‍ എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇന്ത്യന്‍ ഓവര്‍സീസ് ഫോറം (ഐ.ഒ.എഫ്) നാഷനല്‍ വൈസ് പ്രസിഡന്റ് ജയറാം പിള്ള പൊന്നാട അണിയിച്ച് വിമാനത്താവളത്തില്‍ സ്വീകരണം നല്കി. ഐ.ഒ.എഫ് നാഷനല്‍ കണ്‍വീനര്‍ പ്രവീണ്‍ പിള്ള പൂച്ചെണ്ട് നല്കി. ഐ.ഒ.എഫ് വെസ്റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി റോഷന് നായര്‍, കമ്മിറ്റി അംഗങ്ങളായ വിഷ്ണു അരുണ്‍ എന്നവര്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ തൊഴിലാളികള്‍ അടക്കമുള്ളവരോട് അദേഹം ആശയവിനിമയം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: