ന്യൂദല്‍ഹി: തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രം തിരുത്തിക്കുറിച്ച് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫൈനലില്‍ ഇന്തോനേഷ്യയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 14 തവണ കിടീരം നേടീയ ടീമാണ് ഇന്തോനേഷ്യ.ഫൈനലില്‍ 30 ത്തിനാണ് ഇന്തോനേഷ്യയെ ഇന്ത്യ പരാജയപ്പെടുത്തിയത്. മലേഷ്യയെയും ഡെന്മാര്ക്കിനേയും പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്പി. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഒരു പൊന്‍തൂവലാണ് ഈ നേട്ടമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: