തിരുവനന്തപുരം : വടി കിട്ടിയാല്‍ അടികിട്ടേണ്ട സംഘടനയല്ല സമസ്ത. വിദ്യാഭ്യാസ സാംസ്കാരിക മേഖലയില്‍ വലിയ സംഭാവന നല്കിയ സംഘടനയാണ്. പെണ്‍കുട്ടിയെ പൊതുവേദിയില്‍ സമസ്തയെ പിന്തുണയുമായി പി.കെ. കുഞ്ഞാലിക്കുട്ടി.
മലപ്പുറത്ത് മദ്രസ പുരസ്കാരവേദിയില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മുഷാവറ അംഗം എം.ടി. അബ്ദുള്ള മുസ്ലിയാര് അപമാനിച്ചത് വിവാദമായതോടെയാണ് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയിരിക്കുന്നത്. സമസ്ത വേദിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്നായിരുന്നു അബ്ദുള്ളയുടെ പ്രസ്താവന. സമസ്ത വിദ്യാഭ്യാസ മേഖലയില്‍ വലിയ സംഭാവനകളാണ് നല്‍കുന്നത്. ഇനി ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി.
അതേസമയം സമ്മാനചടങ്ങില്‍ മാറ്റിനിര്‍ത്തിയത് പെണ്‍കുട്ടിക്ക് വിഷമം വരാതിരിക്കാന്‍ ആണെന്നായിരുന്നു സമസ്ത നേതാക്കളുടെ വിചിത്രന്യായം. പെണ്കുട്ടിക്കോ കുടുംബത്തിനോ വിഷയത്തില്‍ പരാതിയില്ല. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തയ്ക്കില്ലെന്നുമാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: