തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്താനായി തമിഴ്നാടിന് മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ചീഫ് വാര്ഡന് ബെന്നിച്ചന് തോമസിന് അനുകൂലം. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജലവിഭവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
ഈ മാസം 20 ന് പുതിയ വനംമേധാവിയെ തെരെഞ്ഞെടുക്കാനുള്ള സമിതി ചേരാനിരിക്കെയാണ് വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു വിഷയത്തില്‍ ബെന്നിച്ചന്റെ വിശദീകരണം. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടായിരുന്നു വനം സെക്രട്ടറിയുടേത്. ഉത്തരവിന് പിന്നില്‍ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
എന്നാല്‍ നയപരമായ തീരുമാനമായതിനാല്‍ രേഖാമൂലമുള്ള നിര്‍ദ്ദേശപ്രകാരം വാങ്ങേണ്ട ജാഗ്രത പാലിക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചനയുണ്ട്. അനുകൂല റിപ്പോര്‍ട്ട് നവം വകുപ്പ് സെക്രട്ടറി നല്‍കിയെങ്കിലും ജാഗ്രത പാലിക്കാത്തതില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
ഇപ്പോഴത്തെ വനംവകുപ്പ് മേധാവിയായ കേശവന് വിമരിച്ചാല്‍ ഏറ്റവും സീനിയറായ ഐഎഫ്എഫ് ഉദ്യോഗസ്ഥന് ബെന്നിച്ചന് തോമസാണ്. വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ച് ബെന്നിച്ചന് തോമസിനെ കുറ്റവിമുക്തനാക്കിയാല്‍ മാത്രമേ പുതിയ വനംമേധാവി കണ്ടെത്താനുള്ള യോഗത്തില്‍ ബെന്നിച്ചനെ പരിഗണിക്കാന്‍ കഴിയൂ. ഈ മാസം 20നാണ് യോഗം. ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്.
മരംമുറി വിവാദ ഉത്തരവിനെ തുടര്‍ന്ന് നവംബര്‍ 11-നാണ് ബെന്നിച്ചന് തോമസിനെ സംസ്ഥാനസര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുന്നത്. ബെന്നിച്ചന് അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചു, സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന് കാട്ടിയാണ് സസ്പെന്ഷന്. ബെന്നിച്ചനെ സസ്പെന്‍ഡ് ചെയ്തതിനൊപ്പം മന്ത്രിസഭായോഗം വിവാദമരംമുറി ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: