തൃശ്ശൂർ:: വടക്കുംനാഥ ക്ഷേത്ര വളപ്പില്‍ വെടിക്കെട്ട് നടക്കാനിരിക്കെ ചൈനീസ് അമിട്ടുകൾ പൊട്ടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിലായി. പൂരം വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച ഷെഡ്ഡിന് സമീപമാണ് ഇവർ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്.ഇതില്‍ രണ്ടു പേര്‍ കോട്ടയം സ്വദേശികളും ഒരാള്‍ തൃശൂര്‍ സ്വദേശിയുമാണ്.
വെള്ളിയാഴ്ച വൈകീട്ട് ഒരു പരിശോധന നടത്തത്തിനിടയില്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ വി.കെ. രാജു ആണ് ഈ യുവാക്കളെ കണ്ടെത്തിയത്. അവര്‍ ചെറിയ പടക്കങ്ങള്‍ പൊട്ടിക്കുകയായിരുന്നു. ഉടനെ ഇദ്ദേഹം കൂടുതല്‍ പൊലീസുകാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വലിയൊരു അപകടമാണ് ഒഴിവായതെന്ന് പറയുന്നു.
കോട്ടയം സ്വദേശികളായ അജി, ഷിജാബ്, തൃശൂര്‍ സ്വദേശി നവീന്‍ എന്നിവരാണ് കാറില്‍ ചൈനീസ് അമിട്ടുമായി എത്തുകയായിരുന്നു. ഇതില്‍ നവീന്‍ ഒരു വെടിക്കെട്ട് ഡീലര്‍ ആണ്. മൂവരും മദ്യലഹരിയിൽ ആയിരുന്നുു. വലിയൊരു അട്ടിമറി നടത്താനാണോ യുവാക്കള്‍ ശ്രമിച്ചത് എന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.
അമിട്ടിന് തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടിച്ചത്. അമിട്ടിന് പുറമെ കമ്പിത്തിരിയും പിടിച്ചെടുത്തിട്ടുണ്ട്.
മഴ കാരണം വെടിക്കെട്ട് മാറ്റിവെച്ചതിലുള്ള അമർഷമാണ് ചെെനീസ് അമിട്ടുകൾ പൊട്ടിക്കാൻ കാരണമായതെന്നാണ് യുവാക്കളുടെ വിശദീകരണം. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: