ഹെറാത്ത്: പടിഞ്ഞാറന്‍ ഹെറാത്ത് പ്രവിശ്യയില്‍ താലിബാന് ഫാമിലി റസ്റ്റോറന്റുകളില്‍ സ്ത്രീയും പുരുഷനും ഒന്നിച്ചുവന്ന് ഭക്ഷണം കഴിക്കുന്നത് വിലക്കി.കടുത്ത ലിംഗവേര്തിരിവാണ് താലിബാന് നടത്തിയിരിക്കുന്നത്.സ്ത്രീക്കും, പുരുഷനും പ്രത്യേകമായി അനുവദിച്ചിരിക്കുന്ന ദിവസങ്ങളില്‍ മാത്രമെ ഇനി റസ്റ്റോറന്റുകളിലും, പൊതു പാര്‍ക്കുകളിലും എത്താന്‍ സാധിക്കു.
വ്യാഴം, വെളളി, ശനി ദിവങ്ങളില്‍ സ്ത്രീകള്‍ക്ക് പാര്‍ക്കില്‍ പോവാം, മറ്റ് ദിവസങ്ങളില്‍ പുരുഷന്്മാര്ക്ക് വിനോദത്തിനും, വ്യായാമത്തിനും വേണ്ടിയുളളതാണ് പാര്‍ക്കുകള്‍ എന്ന് പ്രമോഷന് ഓഫ് വൈസ് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയത്തിലെ താലിബാന് ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് പറഞ്ഞു.ഇതിനുമുന്‍പും താലിബാന് ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു.മാര്‍ച്ചിലും താലിബാന് സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: