കൊച്ചി: പാലക്കാട് സഞ്ജിത്ത് വധവുമായി ബന്ധപ്പെട്ട കേസില്‍ കേരളാ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കാന്‍ വേണ്ട അടിയന്തിര നടപടികള്‍ കേരളാ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉടന്‍ ഉണ്ടാകണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും ആവശ്യപ്പെട്ടു.
കേരളത്തില്‍ അതിതീവ്ര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തിനെ പറ്റി വിശ്വ ഹിന്ദു പരിഷത്ത് പല തവണയും മുന്നറിയിപ്പ് നല്കിയിട്ടുള്ളതാണ്. കേരളത്തിനെ ഒരു ഇസ്ലാമിക സ്റ്റേറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദുക്കളെ ശാരീരികമായും, മാനസികമായും മറ്റു രീതികളിലും ഉന്മൂലനം ചെയ്യുന്ന നടപടികള്‍ ഈ സംഘടനകള്‍ സ്ഥിരമായി ചെയ്തു വരികയാണ്. ഇത്തരം സംഘടനകളെ കൂട്ടുപിടിച്ച് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്ന സിപിഎം ഇക്കാര്യത്തിലും തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയില്ല.
മതത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ഇത്തരം ഇരട്ട താപ്പ് നയങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പോലും മത നിയമത്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. ശബരിമല വിഷയത്തില്‍ അത്യുല്‍സാഹം കാണിച്ച് വിശ്വാസികള്‍ക്കെതിരെ ആയിരിക്കണക്കിന് കേസുകള്‍ എടുത്ത സര്‍ക്കാര്‍ സംവിധാനം സമസ്ത നേതാവിന്റെ കാര്യത്തില്‍ ചെറുവിരലനക്കാന്‍ പോലും തയ്യാറാകുന്നില്ല.
വോട്ട് ബാങ്കിനെ ഭയന്ന് രാജ്യത്തെ നിയമ വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന സംഘടനകള്‍ക്കും അതിനെ അനുകൂലിക്കുന്ന സര്‍ക്കാരിനെതിരെയും കേരളത്തിലെ ഹൈന്ദവ സമൂഹം ഒന്നായി പ്രതികരിക്കുന്ന കാലം അതി വിദൂരമല്ലെന്ന് വിജി തമ്പിയും വി.ആര്. രാജശേഖരനും പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: