കോഴിക്കോട്: പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ന്യായീകരണവുമായി മുസ്ലീം പണ്ഡിത സംഘടന, സമസ്ത കേരള ജമ്യുത്തുല് ഉലമ നേതാക്കള്‍. പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഒഴിവാക്കിയത് പുരുഷന്മാര് നില്ക്കുന്ന വേദിയില്‍ കയറുമ്പോള്‍ കുട്ടിക്ക് ലജ്ജ തോന്നാതിരിക്കാനാണെന്ന് സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. എംടി അബുള്ള മുസ്ല്യാരുടെ ശൈലി അതാണെന്നും അതിനെ കുറ്റപ്പെടുത്താനാകില്ലായെന്നും തങ്ങള്‍ പറഞ്ഞു.
പെണ്‍കുട്ടിയെ അപമാനിച്ചു എന്നുപറയുന്നത് യാഥാര്‍ത്ഥ്യമല്ല. പെണ്കുട്ടിക്കോ ബന്ധുക്കള്‍ക്കോ നാട്ടുകാര്‍ക്കോ സംഭവത്തില്‍ പരാതിയില്ലെന്നും ജിഫ്രി മുത്തുകോയ പറഞ്ഞു. മനുഷ്യനിര്‍മ്മിതമല്ലാത്ത നിയമങ്ങള്‍ അനുസരിക്കുന്നവരാണ് തങ്ങളുടെ സംഘടന. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നവാരാണ് തങ്ങളെന്നും മുത്തുകോയ അവകാശപ്പെട്ടു.
വേദിയില്‍ മുതിര്‍ന്ന പെണ്‍കുട്ടികളെ കയറ്റി ആദരിക്കുന്ന കീഴ് വഴക്കം സമസ്തയ്ക്കില്ല. താന്‍ പെണ്‍കുട്ടിയെ അപമാനിക്കുകയായിരുന്നില്ലായെന്നും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത എംടി മുത്തുക്കോയ മുസ്ലിയാര് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയിലേക്കു ക്ഷണിച്ചതിനെതിരെ ഇകെ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര് പൊതുവേദിയില്‍ പ്രകോപിതനായത്. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടിയെ സ്റ്റേജില്‍ വിളിച്ചപ്പോള്‍ സമ്മാനം നല്‍കിയത് മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങളാണ്. ഇതിന് തൊട്ടുപിന്നാലെയാണ് സമസ്ത കേരള ജെമിയ്യത്തുല്‍ ഉലമയുടെ സീനിയര്‍ നേതാവായ എം.ടി. അബ്ദുള്ള മുസ്ലിയാര് സ്റ്റേജില്‍ വന്ന് പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വരുത്തിയതിന് സംഘാടകരെ ചീത്ത വിളിച്ചത്. സമസ്ത നേതാവ് ദേഷ്യപ്പെട്ട് ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്? ഇനി മേലില്‍ ഇങ്ങോട്ട് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ? രക്ഷിതാവിനോട് വരാന്‍ പറയ്” എന്നു പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സംഭവത്തില്‍ മുന്‍ധാര രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കാതിരുന്നതിനെ വിമര്‍ശിച്ചുകൊണ്ട് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തുവന്നിരുന്നു. മുസ്ലിയാരുടെ പ്രവൃത്തിയില്‍ നടപടി എടുക്കാത്തതിനേയും അദേഹം വിമര്‍ശിച്ചു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: