തിരുവനന്തപുരം;കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള റീജിയണല്‍ ഔട്ട്റീച് ബ്യൂറോയും ചാല ഗവണ്മെന്റ് തമിഴ് ഹയര്‍ സെക്കണ്ടറി സ്കൂളും സംയുക്തമായി അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രാരംഭ പരിപാടിയായ ‘യോഗോത്സവ്’ സംഘടിപ്പിച്ചു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ വി പളനിച്ചാമി ഉദ്ഘാടനം ചെയ്തു. യോഗ ശരീരത്തിന് മാത്രമല്ല മനസ്സിനും ബുദ്ധികൂര്‍മ്മതയ്ക്കും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രീത സ്വാഗതപ്രസംഗം നടത്തി.പൂജപ്പുര ജീവനം നേച്ചറോപതി-യോഗാതെറാപ്പി ക്ലിനിക്കിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ വസുന്ധര വി ആറിന്റെ നേതൃത്വത്തില്‍ യോഗാപ്രദര്‍ശനവും ക്ലാസും നടന്നു.
സ്കൂളിലെ കുട്ടികളും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെയും റീജിയണല്‍ ഔട്ട്റീച് ബ്യൂറോയിലെയും ഓഫീസര്‍മാരും ജീവനക്കാരും പങ്കെടുത്തു. മികച്ച പ്രകടനം നടത്തിയ കുട്ടികള്‍ക്ക് അവാര്‍ഡ് ദാനവും നടന്നു. യോഗയെയും അതിന്റെ ഗുണഫലങ്ങളെയും കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രാരംഭ പരിപാടിയുടെ ലക്ഷ്യം. 2022 ജൂണ്‍ 21 നാണ് അന്താരാഷ്ട്രായോഗാ ദിനമായി ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: