ഇടുക്കി: വട്ടവടയില്‍ ഹലാല്‍ കോഴി ഇറച്ചിക്കായി കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം. വട്ടവടയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് സിപിഎം അനുഭാവിയുടെ ഇറച്ചികടയില് ഹലാല്‍ ഇറച്ചിക്കായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. തിരുവനന്തപുരം സ്വദേശിയായാ ഷാഹു അമ്പലത്ത് എന്ന വ്യക്തിയും സുഹൃത്തുക്കളുമാണ് കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.
വട്ടവട കാണാനെത്തിയ ഇവര്‍ ഹലാല്‍ ഇറച്ചി തേടിയാണ് ഈ കടയില്‍ എത്തിയത്. കട ഹിന്ദുവിന്റേതാണെന്ന് മനസിലാക്കിയതോടെ കോഴിയെ നിങ്ങള്‍ അറക്കേണ്ട. പകരം കത്തി തന്നാല്‍ ഞങ്ങള്‍ തന്നെ അറത്തോളം എന്നു ഇവര്‍ പറയുകയായിരുന്നു. എന്നാല്‍, ഇതിന് കട ഉടമ സമ്മതിച്ചില്ല. തുടര്‍ന്ന് ഹലാല്‍ ഇറച്ചി അല്ലാത്തതിനാല്‍ തങ്ങള്‍ക്ക് കോഴിയെ വേണ്ടെന്ന് പറഞ്ഞ് ഇവര്‍ പോകുകയായിരുന്നു. ഇവര്‍ ഏത് നാട്ടുകാരാണെന്ന് വട്ടവടക്കാര്‍ക്ക് മനസിലയായിരുന്നില്ല. എന്നാല്‍, ഷാഹു അമ്പലത്ത് എന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഇവര്‍ തിരുവന്തപുരം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ സിപിഎം അനുഭാവിയായ കട ഉടമയും തയാറായിട്ടില്ല.
വിഷയം സംബന്ധിച്ച് ഷാഹു അമ്പലത്ത് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ പൂര്‍ണരൂപം:
ഫാഷിസം എന്നത് ഒരു സംഘടനയല്ല മറിച്ച് അതൊരു ബോധമാണ്.സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ പ്രത്യക്ഷരങ്ങളെ പലയിടങ്ങളിലായി കാണാന്‍ കഴിയും.
മിനിഞ്ഞാന്ന് വട്ടവടയില്‍ ആയിരുന്നു.
ആ നാട് കേരളക്കാര്‍ക്ക് പെട്ടന്ന് മറക്കാന്‍ പറ്റാത്ത നാടാണല്ലോ.
കൂട്ടുകാരോടൊപ്പം ചെറിയ ട്രിപ്പ് പോയതാണ്.
രാത്രിയില്‍ ചിക്കന്‍ ചുട്ട് തിന്നാന്‍ ഉദ്ദേശിച്ചു ചിക്കന്‍ വാങ്ങാന്‍ വട്ടവടയില്‍ എത്തി. ഏതാണ്ട് രാത്രി 9ുാ ആയിട്ടുണ്ടാവും.
ചിക്കന്‍ കടയില്‍ കേറി ചിക്കന്‍ തൂക്കി.
കൂടേ ഉണ്ടായിരുന്ന സുഹൃത്ത് കടക്കാരനോട് പറഞ്ഞു ചേട്ട ചിക്കന്‍ തന്നോളൂ ഞാന്‍ കട്ട് ചെയ്തോളാം.
വളരെ സ്നേഹത്തോടെയാണ് പറഞ്ഞത്.
ഉടനെ തന്നെ അയാള്‍ പറഞ്ഞു. ഈ കടയില്‍ നിന്ന് ഹലാല്‍ ഇറച്ചി കൊടുക്കില്ല.
കൊടുക്കില്ല എന്ന് മാത്രമല്ല ഹലാലായി കട്ട് ചെയ്യാനും കൊടുക്കില്ല.
ഭയങ്കര ദേഷ്യം ഉണ്ടായിരുന്നു അയാള്‍ക്ക് അപ്പൊ.
നമ്മള് മറിച്ചൊരു വാക്കും പറയാതെ ീസ ചേട്ട എന്ന് പറഞ്ഞു തിരിച്ചു വന്നു മറ്റൊരു കടയില്‍ നിന്ന് വാങ്ങി.
ഞാന്‍ അവിടെ നിന്നുകൊണ്ട് ജസ്റ്റ് ഒന്ന് അന്വേഷിച്ചു അയാളുടെ രാഷ്ട്രീയം.
ആര്എസ്എസ്കാരനല്ല.
ആര്‍എസ്എസ് പടച്ചു വിടുന്ന വാട്സ്ആപ്പ് മെസ്സേജ്കള്‍ എത്രത്തോളം ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതാണ് നാം ചിന്തിക്കേണ്ടത്. എത്രത്തോളം ജനങ്ങളെ മുസ്ലിം വിരുദ്ധരാക്കി പുറത്തേക്ക് തള്ളി വിടുന്നുണ്ട് എന്നതാണ് ചിന്തിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: