കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫിഷറീസ് നോട്ടിക്കല്‍ ആന്റ് എന്‍ജിനീയറിങ് ട്രെയിനിങ് (സിഫ്‌നെറ്റ്) 2022-23 വര്‍ഷത്തെ ഇനിപറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.cifnet.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
* ബാച്ചിലര്‍ ഓഫ് ഫിഷറി സയന്‍സ് (ബിഎഫ്എസ്‌സി) നോട്ടിക്കല്‍ സയന്‍സ്, നാല് വര്‍ഷം, 8 സെമസ്റ്ററുകള്‍. ഓണ്‍ബോര്‍ഡ് ട്രെയിനിങ് ഉള്‍പ്പെടെ പ്രായോഗിക പരിശീലനവും ഉണ്ടാവും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സ് നടത്തുന്നത്. മുംബൈയിലെ ഡയറക്ടര്‍ ജനറല്‍ (ഉഏട)ഓഫ് ഷിപ്പിങ്ങിന്റെ അനുമതിയും യുജിസി അംഗീകാരവുമുണ്ട്. പ്രവേശന യോഗ്യത- ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.
പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം പാസ് മാര്‍ക്ക് മതി. ഇക്കൊല്ലം ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2022 ഒക്‌ടോബര്‍ ഒന്നിന് 17-20 വയസ്. ആകെ 45 സീറ്റുകള്‍. കൊച്ചി, ചെന്നൈ, വിശാഖപട്ടണം കേന്ദ്രങ്ങളിലായി ജൂലൈ രണ്ടിന് നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെയും (സിഇടി) അക്കാഡമിക് മെരിറ്റിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷന്‍. അപേക്ഷാ ഫീസ് 500 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപ മതി.
* വെസ്സല്‍ നാവിഗേറ്റര്‍/മറൈന്‍ ഫിറ്റര്‍ കോഴ്‌സ്. രണ്ടുവര്‍ഷത്തെ ട്രേഡുകളില്‍ ഓണ്‍ബോര്‍ഡ് ഫിഷിംഗ് വെസ്സല്‍ പ്രായോഗിക പരിശീലനം ലഭിക്കും. ഈ കോഴ്‌സുകള്‍ സിഫ്‌നെറ്റിന്റെ കൊച്ചി, ചെന്നൈ, വിശാഖപട്ടണം സെന്ററുകളിലുണ്ട്. എന്‍സിവിടി സ്‌കീമില്‍പ്പെടുന്ന ട്രേഡുകളാണിത്. പ്രവേശനയോഗ്യത- മാത്തമാറ്റിക്‌സ്, സയന്‍സ് വിഷയങ്ങള്‍ക്ക് 40 ശതമാനം മാര്‍ക്കില്‍ കുറയാതെ 10-ാം ക്ലാസ് പാസായിരിക്കണം. ഇക്കൊല്ലം ൈഫനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായം 2022 ഓഗസ്റ്റ് ഒന്നിന് 15-20 വയസ്. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെ വയസിളവുണ്ട്. ഓരോ ട്രേഡിലും 20 സീറ്റുകള്‍ വീതം. ദേശീയതലത്തില്‍ ജൂലൈ 16 ന് നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് സെലക്ഷന്‍. 1500 രൂപ വീതം പ്രതിമാസം സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷാ ഫീസ് 300 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ മതി. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം The Director, CIFNET, Fine Arts Avenue, Kochi 682016 എന്ന വിലാസത്തില്‍ ജൂണ്‍ 20 നകം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: