തലശ്ശേരി: കഴിഞ്ഞ ദിവസം കൊടുവള്ളി റെയില്‍വെ ഗേറ്റില്‍ കുടുങ്ങി Â മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ച ചരക്ക് ലോറിക്ക് റെയില്‍വെ 1,77,000 രൂപ പിഴ വിധിച്ചു. ഇതോടൊപ്പം തടസ്സം നീക്കാന്‍ എത്തിച്ച ക്രെയിന്‍ വാടകയും കൂടി നല്‍കണം.
ലെവല്‍ക്രോസില്‍ Â കുടുങ്ങി തീവണ്ടണ്ടി ഗതാഗതം തടസപ്പെട്ട സംഭവത്തില്‍ റെയില്‍വേയ്ക്ക് മാത്രം നല്‍കേണ്ടണ്ട നഷ്ടപരിഹാരമാണ് 1,77,000 രൂപ. അന്നേ ദിവസം റെയില്‍വേയ്ക്ക് സംഭവിച്ച നഷ്ടത്തിനാണ് ഇത്രയും തുക നഷ്ടപരിഹാരമായി കണക്കാക്കിയത്. ഇത് സംബന്ധിച്ച് റെയില്‍വേ എന്‍ജിനിയറിങ് വിഭാഗം റിപോര്‍ട്ട് തയ്യാറാക്കി. Â ഡ്രൈവര്‍ ശരണ്രാജിനെതിരെ ആര്‍പിഎഫ് കേസെടുത്തു. ആര്‍പിഎഫ് അറസ്റ്റ് ചെയ്ത ശരണ്രാജിന് ജാമ്യം നല്കി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35 മുതല്‍ മൂന്നുമണി വരെ തീവണ്ടണ്ടി ഗതാഗതം തടസപ്പെട്ടിരുന്നു. നാലു യാത്രാവണ്ടികളും ചരക്കു വണ്ടികളും വൈകി. ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി പാളത്തില്‍ നിന്ന് മാറ്റിയത്. കൊടുവള്ളി റെയില്‍വേ ഗേറ്റ് കടന്ന് അഞ്ചരക്കണ്ടണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കയറ്റത്തില്‍ Â നിയന്ത്രണം വിട്ട് പിന്നോട്ട് വരികയായിരുന്നു. റെയില്‍വേ ഗെയിറ്റിന്റെ തൂണ് തകര്‍ത്ത് ലോറി റെയില്‍പ്പാളത്തിലെത്തി. ബ്രേക്ക് തകരാറിലായതായിരുന്നു അപകട കാരണം.
പതിവ് നടപടി ക്രമത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിലെ ബ്രെയ്ക്ക് ഇന്‍സ്പക്ടര്‍ ലോറി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊല്‍ക്കത്തിയില്‍ നിന്ന് ടവറിനുള്ള സ്റ്റീല്‍ സാധനങ്ങളുമായി ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കൂറ്റന്‍ ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: