Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജീര്‍ണിച്ച പൂരസാഹിത്യം

പക്ഷേ, പൂരസാഹിത്യത്തില്‍ ഇക്കുറിയും പഴമ മാത്രമേ കണ്ടുള്ളൂ. ആരവം ഉയര്‍ത്തി, ആവേശത്തിരയിളക്കി, നാദ, താള വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്താണ് മാധ്യമങ്ങള്‍ ഇക്കുറിയും പൂരം ആഘോഷിച്ചത്!

എസ്.കെ by എസ്.കെ
May 13, 2022, 05:57 am IST
in Article

തൃശൂര്‍ പൂരവും ‘മാധ്യമപ്പൂര’വും കഴിഞ്ഞു. സാഹിത്യ വാചകമടികൊണ്ട് പൂരം ‘അവിസ്മരണീയ’മാക്കാന്‍ പത്രങ്ങളും ചാനലുകളും മത്സരിച്ചു. പഴമയും പുതുമയും കൊണ്ട് ആകര്‍ഷകമാണ് പൂരം. പക്ഷേ, പൂരസാഹിത്യത്തില്‍ ഇക്കുറിയും പഴമ മാത്രമേ കണ്ടുള്ളൂ. ആരവം ഉയര്‍ത്തി, ആവേശത്തിരയിളക്കി, നാദ, താള വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്താണ് മാധ്യമങ്ങള്‍ ഇക്കുറിയും പൂരം ആഘോഷിച്ചത്!

പൂര സാഹിത്യത്തില്‍ നിന്ന് ചില സാമ്പിളുകള്‍:

”പൂരം വന്നു, പുരുഷാരവം നിറഞ്ഞു. തെക്കോട്ടിറക്കത്തിനെത്തിയ റെക്കോഡ് ജനക്കൂട്ടം പൂരത്തിന്റെ ശക്തി വിളംബരമായി. സ്ത്രീകളുടെ വന്‍നിര പൂരത്തിന്റെ ജനകീയതയ്‌ക്ക് അടിവരയിട്ടു.” Â

”നിരന്നു നിന്ന ഗജവീരന്മാരുടെ മുകളില്‍ സമസ്ത വര്‍ണങ്ങളും നിറഞ്ഞാടി. മാരിവില്‍ വര്‍ണങ്ങളുള്ള വര്‍ണക്കാഴ്ചയില്‍ കുടകള്‍ മാറിമാറി വിരിഞ്ഞതോടെ ജനം മതിമറന്നാടി.”

”അക്ഷരാര്‍ത്ഥത്തില്‍ രണ്ടുവര്‍ഷത്തെ പൂരാഘോഷങ്ങളുടെ ശൂന്യതയെ മറികടന്ന് മനവും മാനവും നിറഞ്ഞ കാഴ്ചകളുടെയും വാദ്യമേളങ്ങളുടെയും ചാരുത പകര്‍ന്നൂ പൂരങ്ങളുടെ പൂരം.”

”തെക്കേ ഗോപുര നടയിലൂടെ ഓരോ ആനയും അണിഞ്ഞൊരുങ്ങി മുത്തുക്കുട ചൂടിയെത്തിയപ്പോള്‍ ജനങ്ങള്‍ ആരവം തീര്‍ത്തു”. ”വാദ്യവും കോലവും പടികള്‍ കയറി മഠത്തിനു മുന്നിലേക്ക് എത്തിയതോടെ ആരവം ഉയര്‍ന്നുപൊങ്ങി.”

”മഹാമാരി തടഞ്ഞ രണ്ടാണ്ടിന്റെ ഇടവേളയ്‌ക്കുശേഷം പൂരത്തെ നെഞ്ചോടു ചേര്‍ക്കാന്‍ ശക്തന്റെ തട്ടകത്തിലേക്ക് ചരിത്രത്തിലില്ലാത്തവിധം ജനപ്രവാഹം.”

ഇത്തവണ പൂരത്തിന് സാഹിത്യവും ചിന്തയും സംഭാവന ചെയ്തവരില്‍ ചില നേതാക്കളുമുണ്ട്. ഒരു നേതാവിന്റെ വക:

”ചിട്ടയും വട്ടവും നിറാഘോഷങ്ങളും ആയിരങ്ങളുടെ അദ്ധ്വാനവുമുള്ള തൃശൂര്‍ പൂരത്തിലെ കുടമാറ്റം ഏതു തരക്കാര്‍ക്കുമുള്ള നിറചികിത്സയാണ്. ഇതിന്റെ രീതിയും ചിട്ടയും രാജ്യത്തെ എല്ലാ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളും പാഠ്യവിഷയമാക്കേണ്ടതാണ്.”

നേതാവ് സര്‍വമാധ്യമങ്ങളെയും കടത്തിവെട്ടിയിരിക്കുന്നു!

വാര്‍ത്തകളില്‍ നിന്ന്:

”കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരദിനം യാത്രക്കാര്‍ക്കു സമ്മാനിച്ചത് നരകയാതന.”

സമരദിനത്തില്‍ യാത്രക്കാര്‍ മറ്റു സമ്മാനമൊന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. ‘സമ്മാനം’ ഒഴിവാക്കുകയാണ് ഭംഗി.

‘കെഎസ്ആര്‍ടിസി Â ജീവനക്കാരുടെ സമരദിനത്തില്‍ യാത്രക്കാര്‍ക്കു നരകയാതന’ എന്നേ വേണ്ടൂ.

”കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ഉള്ളിവില കിലോക്ക് 15 രൂപയില്‍നിന്ന് പൊടുന്നനെ 50 രൂപയായി ഉയര്‍ന്നത്.”

‘ഉയര്‍ന്നത്’ ഒഴിവാക്കാം. ’50 രൂപയായത്’ എന്നു മതി.

”ജീവിത ശൈലി രോഗങ്ങളെ

നേരിടാന്‍ ബ്രഹത് പദ്ധതി

‘ബൃഹത്’ ശരി. Â

‘ശൈലീരോഗങ്ങളെ’ എന്ന് ചേര്‍ത്തെഴുതണം.

”അഞ്ചുദിവസം കൂടി

വേനല്‍ മഴ തുടരും”

‘കൂടി,’ ‘തുടരും’- ഇവയില്‍ ഒന്നു മതി.

”വീണ്ടും ഒരു Â ഭൗമദിനം കൂടി”

‘വീണ്ടും’, ‘കൂടി’ -ഇവയില്‍ ഒന്നു മതി.

‘വീണ്ടും’ ചേര്‍ത്താല്‍ ‘ഒരു’വും ഒഴിവാക്കാം.

‘വീണ്ടും ഭൗമദിനം.’

മുഖപ്രസംഗങ്ങളില്‍നിന്ന്:

”സാമ്പത്തിക പ്രതിസന്ധിയില്‍ തളര്‍ന്ന ജനത്തിന്റെ മുതുകില്‍ കൂടുതല്‍ ഭാരം കയറ്റിയാണ് പാചകവാതക വില മുകളിലേക്ക് ഉയരുന്നത്. ചുരുക്കത്തില്‍ റോക്കറ്റ് വേഗത്തില്‍ വില ഇനിയും മുകളിലേക്ക് ഉയരാനും ജനങ്ങളുടെ ജീവിതഭാരമേറാനുമുള്ള സാധ്യതയാണ് മുന്നിലുള്ളത്.”

രണ്ടു വാക്യങ്ങളിലും ‘മുകളിലേക്ക്’ ആവശ്യമില്ല. വില താഴേക്ക് ഉയരുകയില്ലല്ലോ!

”കേരളത്തിലും ഭാവിയിലല്ല, ഇപ്പോള്‍ത്തന്നെ അതിനു സമയമായി.”

”കേരളത്തിലും അതിനു സമയമായി” എന്നു ചുരുക്കം.

പിന്‍കുറിപ്പ്:

”ഗുജറാത്തില്‍നിന്ന് കേരളം പഠിക്കുന്നു

വിദ്യാഭ്യാസ മാതൃകയും” -വാര്‍ത്ത

അക്ഷരമാലതൊട്ട് പഠിക്കണേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.