വടക്കാഞ്ചേരി: അകമലയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ബസിലുണ്ടായിരുന്ന ഖുറാന് പഠനയാത്രാ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം ആനമങ്ങാട് മുഴന്നമണ്ണ് ഉമ്മഹാത്തുല്‍ മുഖ്മിനീന് ഖുറാന് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് തിരുവനന്തപുരം ബീമാപള്ളിയിലേക്കുള്ള സിയാറത്ത് യാത്രക്കിടെ സംസ്ഥാന പാതയില്‍ നിന്നും ഇരുപതടിയോളം താഴ്ചയിലേക്ക് പതിച്ചത്. Â
ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ ഭാഗത്തു നിന്ന് വരികയായിരുന്ന ബസ് അകമല ധര്‍മ്മശാസ്താ ക്ഷേത്ര പരിസരത്തെത്തിയതോടെ നിയന്ത്രണം വിട്ട് സമീപത്തെ ഭീമന് മരത്തിലിടിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍പാതയോടു ചേര്‍ന്ന താഴ്ചയിലേക്ക് മറിഞ്ഞു. Â
മുപ്പത്തിയെട്ടോളം വിദ്യാര്‍ഥികളടക്കം 52 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. 22 പേര് നിസാരപരുക്കുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഫാത്തിമ(58), ഹാജിറ(17), റഫീക്ക്(30), മുഹമ്മദ് കുട്ടി (51), ഷംല(42), തുജാന(21), നബീന (25), ഫാത്തിമ നെഹ് ല ( 16 ) , ഖദീജ(13), ആസിയ (16) , ഷിദ ഷെറിന് (15) , ഹനാന് (16) , ലിയറഷ്ദ (14), കുഞ്ഞുമുഹമ്മദ് (29), മുജീബ് റഹ്മാന്(50) , അബ്ദുള്‍ സലീം (47), സജാന (39), ജുമാന (7), സജ്ന (30), ഉസ്മാന് (47) ബസ് ജീവനക്കാരായ Â അനൂ
പ് (26), ശ്രീകാന്ത് (32) എന്നിവര്‍ പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രി വിട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ ക്ഷേത്രദര്‍ശനത്തിനെത്തിയവരും നാട്ടുകാരും വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: