കണ്ണൂര്‍: ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വൈസ് ചാന്‍സലര്‍ക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്തുവാനുള്ള കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന്റെ തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നും റദ്ദാക്കണമെന്നും ആശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം. ഡോ. പ്രേമചന്ദ്രന് കീഴോത്ത്, ഡോ. ഷിനോ പി. ജോസ് എന്നിവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്പെഷല്‍ അപ്പീല്‍ ഹര്‍ജിയില്‍ എതിര് കക്ഷികളായ ഗവര്‍ണര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഡോ. ഗോപിനാഥ് രവീന്ദ്രന്, സര്‍വകലാശാല രജിസ്ട്രാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
യുജിസി റെഗുലേഷന് വിരുദ്ധമായി വിസി നിയമനം പാടില്ലെന്ന സുപ്രീം കോടതിനിര്‍ദ്ദേശം മറികടന്ന് ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ വിസിയായി പുനര്‍നിയമനം നല്കിയതിനെതിരായുള്ള പുനപരിശോധനാ ഹര്‍ജിയില്‍ പുനര്‍നിയമനത്തിന് പ്രായപരിധിയോ, യുജിസി വ്യവസ്ഥ അനുസരിച്ചുള്ള കമ്മറ്റി ശിപാര്‍ശയോ ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അതിനെതിരേയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വ്യക്തിപരമായനിലയില്‍ എതിര്‍കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള അപ്പീലില്‍ സ്വന്തം നിലയില്‍ അഭിഭാഷകനെ നിയോഗിക്കുന്നതിന് പകരം, പൊതുഖജനാവിലെ പണം ഉപയോഗിച്ച് അഭിഭാഷകനെ നിയോഗിക്കാന്‍ എതിര് കക്ഷിക്കാരനായ വൈസ് ചാന്‍സര്‍ അധ്യക്ഷനായുള്ള സിന്‍ഡിക്കേറ്റ് കൈകൊണ്ട തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്നാണ് ആരോപണം. ടെക്നോളജി യൂണിവേഴ്സിറ്റി വിസിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിസിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകനുള്ള ഫീസ് നല്കാന് സര്‍വകലാശാല വിയോജിച്ചിരുന്നപ്പോഴാണ് കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് വിസിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകനെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഏറ്റവും ഇന്ററഗ്രിറ്റിയുള്ള വ്യക്തിയെ മാത്രമേ വൈസ് ചാന്‍സലറായി നിയമിക്കാന്‍ പാടുള്ളൂവെന്ന് 2018ലെ യുജിസി റെഗുലേഷന് വകുപ്പ് 7(3)ല്‍ വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍ ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്വന്തം കാര്യത്തില്‍ ഇത്തരമൊരു തീരുമാനമെടുത്തത് വിസിയുടെ ഇന്ററഗ്രിറ്റി ഇല്ലായ്മയ്ക്ക് മതിയായ തെളിവാണെന്നും, ഒരു സീനിയര്‍ അഭിഭാഷകനെ പൊതുഖജനാവിലെ പണം ചെലവഴിച്ച് സുപ്രീം കോടതി കേസിന് നിയോഗിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മറ്റിയാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: