തിരുവനന്തപുരം : സില്‍വര്‍ ലൈനിനെതിരെ ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെ പ്രചാരണത്തിനായി വീണ്ടും കൈപ്പുസ്തകം ഇറക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നേരത്തെ നാലരക്കോടി ചെലവില്‍ 50 ലക്ഷം കൈപ്പുസ്തകം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതിനുപിന്നാലെ ഇപ്പോള്‍ വീണ്ടും അഞ്ച് ലക്ഷം കൈപ്പുസ്തകങ്ങളാണ് അച്ചടിക്കാന്‍ ഒരുങ്ങുന്നത്.
കെ റെയിലിനെതിരെ പ്രതിഷേധം കടുക്കുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും വിവാദമാവുകയും ചെയ്തിരുന്നു. കെ റെയില്‍ സംബന്ധിച്ച് സര്‍ക്കാര്‍ ആദ്യം കൈപ്പുസ്തകം തയ്യാറാക്കി നല്‍കിയിരുന്നു. ഇതും ഫലം കാണാതെ വന്നപ്പോള്‍ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി ഇറങ്ങി പ്രചാരണം നടത്തുകയായിരുന്നു. ഇതിനും ഗുണമില്ലാതായതോടെയാണ് കൈപ്പുസ്തകമിറക്കി വീണ്ടും പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് ആവര്‍ത്തിക്കുകയും. ട്രഷറി കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കേയാണ് സില്‍വര്‍ ലൈനിന്റെ പേരില്‍ അടുത്ത പണച്ചെലവിന് മുതിരുന്നത്.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് സംസ്ഥാനത്തെ കല്ലിടല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കലാപവും ലഹളയുമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് കല്ലിടല്‍ നിര്‍ത്തിയതെന്ന് മന്ത്രി പി.രാജീവ് സമ്മതിച്ചിട്ടുണ്ട്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: