ÂÂ
പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയതില്‍ കോങ്ങാട് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥനായ ജിഷാദിനെയാണ് ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് ജിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. Â
ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. കൂടാതെ മറ്റൊരു ആര്‍എസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ജിഷാദിനെ കേസില്‍ പ്രതി ചേര്‍ക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. Â
2017 ലാണ് ജിഷാദ് ഫയര്‍ഫോഴ്സില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യൂണിറ്റിലെ ഫയര്മാന് അസോസിയേഷന് സെക്രട്ടറി കൂടിയാണ് ഇയാള്‍. 14 വര്‍ഷമായി ജിഷാദ് പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം സഞ്ജിത്ത് കൊലക്കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് ബാവയെ വിശദമായ ചോദ്യം ചെയ്യലിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങി.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: